20 കോടി കാഞ്ഞിരപ്പള്ളി സ്വദേശി വിറ്റ ടിക്കറ്റിന്
കാഞ്ഞിരപ്പള്ളി: ക്രിസ്മസ്- ഓണം ബമ്പർ ഒന്നാം സമ്മാനമായ 20 കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിന്. കാഞ്ഞിരപ്പള്ളി സ്വദേശി സുധീപ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്റ് അടുത്ത് ഉള്ള ന്യൂ ലക്കി സെന്ററിൽ വിറ്റ XC 138455 ടിക്കറ്റാണ് സമ്മാനാർഹമായിരിക്കുന്നത്. ഇരുപതു കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ക്രിസ്മസ് പുതുവത്സര ബമ്പർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഗോർഖി ഭവനിലെ കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് വേദിയിൽ നടന്നത്.
54,08,880 ടിക്കറ്റുകൾ വിറ്റുകഴിഞ്ഞു. കഴിഞ്ഞ വർഷത്തെ ക്രിസ്മസ് പുതുവത്സര ബമ്പർ ടിക്കറ്റുകളുടെ വില്പന 47,65,650 ആയിരുന്നു. ഒരു കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനമായി ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വിതം 20 പേർക്കും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും.പത്ത് സീരീസുകളിലായുള്ള ടിക്കറ്റിൽ ബമ്പർ സമ്മാനം ലഭിക്കാതെ പോയ മറ്റ് ഒൻപത് സീരീസിനായി ഒരു ലക്ഷം രൂപ വീതമുള്ള ഒൻപത് സമാശ്വാസ സമ്മാനങ്ങളും ഉണ്ടാകും. കൂടാതെ 5000,2000,1000,500,400 വീതം രൂപ ഉൾപ്പെടെ ആകെ 6,21,990 എണ്ണം സമ്മാനങ്ങളും ലഭിക്കുന്നു.


