ഓർണമെന്റൽ ഫിഷ് റിയറിങ് യൂണിറ്റ്; പട്ടികവർഗ വിഭാഗത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം : ജില്ലയിൽ ഫിഷറീസ് വകുപ്പും പട്ടികവർഗ വികസന വകുപ്പും സംയുക്തമായി ഉൾനാടൻ മത്സ്യകൃഷിയുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന മീഡിയം സ്കെയിൽ ഓർണമെന്റൽ ഫിഷ് റിയറിങ് യൂണിറ്റ് എന്ന ഘടകപദ്ധതിയിലേക്ക് പട്ടികവർഗ വിഭാഗത്തിലുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 100% സബ്സിഡി ലഭിക്കുന്ന പദ്ധതിയുടെ യൂണിറ്റ് കോസ്റ്റ് 8 ലക്ഷം രൂപയാണ്. താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷകൾ കമലേശ്വരത്തുള്ള ഫിഷറിസ് ഡെപ്യൂട്ടി ഡയറക്ടർ (മേഖല) ഓഫീസിൽ ജൂലൈ 30നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2450773.