പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഫയൽ അദാലത്ത്
ഫയൽ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 26 വെള്ളിയാഴ്ച രാവിലെ 9.30 ന്

എറണാകുളം : പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫയൽ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 26 വെള്ളിയാഴ്ച രാവിലെ 9.30 ന് എറണാകുളം ഗവ.ഗേൾസ് ഹയ൪ സെക്ക൯ഡറി സ്കൂളിൽ മന്ത്രി വി. ശിവ൯ കുട്ടി നി൪വഹിക്കും. മേഖലാതല ഫയൽ അദാലത്തും ഇതോടൊപ്പം നടക്കും.