ഹയർസെക്കൻഡറി പുനർമൂല്യനിർണയം

തിരുവനന്തപുരം: ഹയർസെക്കൻഡറി ഉത്തരക്കടലാസ് പുനർമൂല്യനിർണയം, ഉത്തരക്കടലാസുകളുടെ പകർപ്പ്, സൂക്ഷ്മ പരിശോധന എന്നിവയ്ക്ക് അപേക്ഷാ സമർപ്പണം ആരംഭിച്ചു. ഇരട്ട മൂല്യനിർണയം നടന്ന ഫിസിക്സ്, കെമിസ്ട്രി, മാത്തമറ്റിക്സ് വിഷയങ്ങൾക്ക് പുനർമൂല്യനിർണയവും സൂക്ഷ്മപരിശോധനയും ഉണ്ടാവില്ല. എന്നാൽ ഇവയിൽ ഉത്തരക്കടലാസുകളുടെ പകർപ്പിന് അപേക്ഷിക്കാം. അവരവർ രജിസ്റ്റർചെയ്ത കേന്ദ്രങ്ങളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷാഫോറങ്ങളുടെ മാതൃക സ്‌കൂളുകളിലും ഹയർസെക്കൻഡറി പോർട്ടലിലും ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് 500 രൂപയും ഉത്തരക്കടലാസുകളുടെ പകർപ്പിന് 300 രൂപയും സൂഷ്മപരിശോധനയ്ക്ക് 100 രൂപയുമാണ് പേപ്പറൊന്നിന് ഫീസ്