ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകരുടെ ശന്പളം കുത്തനെ കൂട്ടി
മൂന്ന് വർഷത്തെ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പളം കൂട്ടൽ. 2022 ജനുവരി 1 മുതൽ മുതലുള്ള ശന്പളമാണ് കൂട്ടിയത്.

തിരുവനന്തപുരം : സ്പെഷ്യൽ ഗവ പ്ലീഡറുടെ ശമ്പളം 1.20 ലക്ഷത്തിൽ നിന്നും 1.50 ലക്ഷം ആക്കി ഉയർത്തി. സീനിയർ പ്ലീഡറുടെ ശമ്പളം 1.10 ത്തിൽ നിന്നും 1.40 ലക്ഷവും പ്ലീഡർമാറുടേത് ഒരു ലക്ഷത്തിൽ നിന്നും 1.25 ലക്ഷവും ആക്കി ഉയർത്തി.മൂന്ന് വർഷത്തെ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പളം കൂട്ടൽ. 2022 ജനുവരി 1 മുതൽ മുതലുള്ള ശന്പളമാണ് കൂട്ടിയത്.
പിഎസ്സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളവും ആനൂകൂല്യങ്ങളും വർധിപ്പിക്കാൻ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിരുന്നു. പിഎസ്സി ചെയർമാന് ജില്ലാ ജഡ്ജിമാരുടെ സൂപ്പർ ടൈം സ്കെയിലിലെ പരമാവധി തുകയ്ക്കു തുല്യവും അംഗങ്ങൾക്കുള്ള ശമ്പളം ജില്ലാ ജഡ്ജിമാരുടെ സെലക്ഷൻ ഗ്രേഡ് സ്കെയിലിലെ പരമാവധി തുകയ്ക്കു തുല്യവുമാക്കിയുള്ള വർധനവിനാണ് മന്ത്രിസഭായോഗം അനുമതി നൽകിയത്.