കരസേനാ ദക്ഷിണ കമാൻഡ് മേധാവി ലെഫ്.ജനറൽ ധീരജ് സേത് പാങ്ങോട് സൈനിക കേന്ദ്രം സന്ദർശിച്ചു

വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വിരമിച്ച സൈനിക ഉദ്യോഗസ്ഥരെ ആദരിച്ചു

Feb 21, 2026

കരസേനാ ദക്ഷിണ കമാൻഡ് മേധാവി ലെഫ്.ജനറൽ ധീരജ് സേത് പാങ്ങോട് സൈനിക കേന്ദ്രം സന്ദർശിച്ചു. പാങ്ങോട് സൈനിക കേന്ദ്രത്തിലെ സൈനികരുമായും, വിരമിച്ച സൈനിക ഉദ്യോഗസ്ഥരുമായും അദ്ദേഹം ആശയവിനിമയം നടത്തി. വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വിരമിച്ച സൈനിക ഉദ്യോഗസ്ഥരെ  ആദരിക്കുകയും ചെയ്തു.

വിരമിച്ച ഏഴ് സൈനിക ഉദ്യോഗസ്ഥരെയാണ് ആദരിച്ചത്. വിരമിച്ച സൈനിക ഉദ്യോഗസ്ഥരായ ടെക്നോപാർക്ക് മുൻ സി.ഇ.ഒ റിട്ട.കേണൽ സഞ്ജീവ് നായർ, നഴ്സിങ് ഓഫീസറായിരുന്ന റിട്ട. ലെഫ്.കേണൽ പി. ജീവ്നോ, രക്ഷാഭവൻ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ടായ റിട്ട.സുബേദാർ ജോസഫ് ആൻ്റണി, 82 വയസ്സായ മികച്ച ചിത്രകാരനായ റിട്ട. ഹവിൽദാർ എ.സുകുമാരൻ നായർ, 2024-ൽ പൊൻകുന്നം വർക്കി അവാർഡും, 2025-ൽ എഴുത്തച്ഛൻ അവാർഡും ലഭിച്ച എഴുത്തുകാരനും കവിയുമായ റിട്ട. ഡഫെദാർ ജോയ് എൻ.ഐ, കായിക മേഖലയിൽ കഴിവ് തെളിയിച്ച റിട്ട.നാവികസേനാ ഉദ്യോഗസ്ഥൻ വർഗ്ഗീസ് ഡിക്രൂസ്, മികച്ച കവിയും കേരള ബുക്ക് ഓഫ് റെക്കോർഡ്സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവയിൽ ഇടം നേടിയ 'ദ്വന്ദ്വ പ്രാസ പ്രസാദം' എന്ന ബുക്കിൻ്റെ രചയിതാവുമായ
 റിട്ട. സുബേദാർ ബാബുരാജ്.ഡി എന്നിവരെയാണ് ആദരിച്ചത്.

 പാങ്ങോട് സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ, മുതിർന്ന ഉദ്യോഗസ്ഥർ, സൈനികർ, വിമുക്തഭടന്മാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.