മത്സ്യഗ്രാമത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളില്‍ നിന്ന് മാത്രം അപേക്ഷ ക്ഷണിക്കുന്നു
ഫിഷ് വെന്റിംഗ് കിയോസ്‌ക്, വനിതാ മത്സ്യത്തൊഴിലാളികള്‍ക്ക് പോര്‍ട്ടബിള്‍ സോളാര്‍ ഡ്രയര്‍, സീ സേഫ്റ്റി ഉപകരണങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നു
പള്ളം : സംസ്ഥാന ഫിഷറീസ് വകുപ്പ് കാലാവസ്ഥാ വ്യതിയാന പ്രതിരോധ തീരദേശ മത്സ്യഗ്രാമ വികസന പദ്ധതിയുടെ വിവിധ ഘടകപദ്ധതികള്‍ നടപ്പിലാക്കുന്നതിന് ജില്ലയിലെ പള്ളം മത്സ്യഗ്രാമത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളില്‍ നിന്ന് മാത്രം അപേക്ഷ ക്ഷണിക്കുന്നു. ഫിഷ് വെന്റിംഗ് കിയോസ്‌ക്, വനിതാ മത്സ്യത്തൊഴിലാളികള്‍ക്ക് പോര്‍ട്ടബിള്‍ സോളാര്‍ ഡ്രയര്‍, സീ സേഫ്റ്റി ഉപകരണങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നതിനുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത്.
താത്പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷകള്‍, പള്ളം മത്സ്യഗ്രാമത്തില്‍ നിന്നുള്ളവരാണെന്ന് തെളിയിക്കുന്ന രേഖ ഉള്‍പ്പെടെ ജനുവരി 29ന് മുമ്പ് പള്ളം മത്സ്യഭവന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍; 0471-2464076, 2450773