എല്ലാ വാഹന ഉടമകളും മൊബൈല്‍ നമ്പര്‍ പരിവാഹനില്‍ അപ്ഡേറ്റ് ചെയ്യണം
മോട്ടോര്‍വാഹന വകുപ്പില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് നല്‍കുന്ന എല്ലാ സേവനങ്ങളും മാര്‍ച്ച് ഒന്ന് മുതല്‍ ആധാര്‍ അധിഷ്ഠിതമാക്കുന്നതിന്റെ ഭാഗമായി എല്ലാ വാഹന ഉടമകളുടെയും ആധാര്‍ അധിഷ്ഠിത മൊബൈല്‍ നമ്പര്‍ പരിവാഹനില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഇതുവരെ ആധാര്‍ അധിഷ്ഠിത മൊബൈല്‍ നമ്പര്‍ പരിവാഹനില്‍ ഉള്‍പ്പെടുത്താത്തവര്‍ എത്രയും വേഗം സ്വന്തമായോ , അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ മൊബൈല്‍ നമ്പര്‍ പരിവാഹനില്‍ ഉള്‍പ്പെടുത്തണമെന്ന് കുട്ടനാട് ജോയിന്റ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യാന്‍ കഴിയാത്ത വാഹന ഉടമകള്‍ ആര്‍ ടി ഒ, സബ് ആര്‍ ടി ഒ കളില്‍ ഫെബ്രുവരി 1 മുതല്‍ 28 വരെ ഒരുക്കിയ സ്പെഷ്യല്‍ കൗണ്ടറുകള്‍ ഉപയോഗപ്പെടുത്തണമെന്നും ജെ ആര്‍ ടി ഒ അറിയിച്ചു.