പോളിങ് ഇതര തെരഞ്ഞെടുപ്പ് ഡ്യൂട്ടി; ഇന്ന് മുതൽ വോട്ടർ ഫെസിലിറ്റേഷൻ കേന്ദ്രംവഴി തപാൽ വോട്ട് ചെയ്യാം
വോട്ടെടുപ്പ് ദിവസം പോളിങ് ഇതര തെരഞ്ഞെടുപ്പു ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കും അനൗദ്യോഗിക ജീവനക്കാർക്കും പോസ്റ്റൽ വോട്ട് രേഖപ്പെടുത്തുന്നതിനായി ഏപ്രിൽ 23 മുതൽ 25 വരെ കോട്ടയം ബസേലിയസ് കോളജിൽ വോട്ടർ ഫെസിലിറ്റേഷൻ കേന്ദ്രം പ്രവർത്തിക്കും. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെയാണ് പ്രവർത്തനം .
കോട്ടയം: വോട്ടെടുപ്പ് ദിവസം പോളിങ് ഇതര തെരഞ്ഞെടുപ്പു ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കും അനൗദ്യോഗിക ജീവനക്കാർക്കും പോസ്റ്റൽ വോട്ട് രേഖപ്പെടുത്തുന്നതിനായി ഏപ്രിൽ 23 മുതൽ 25 വരെ കോട്ടയം ബസേലിയസ് കോളജിൽ വോട്ടർ ഫെസിലിറ്റേഷൻ കേന്ദ്രം പ്രവർത്തിക്കും. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെയാണ് പ്രവർത്തനമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. ഫോറം 12 നൽകിയ പോളിങ് ഇതര തെരഞ്ഞെടുപ്പു ഡ്യൂട്ടിയിലുള്ള ജീവനക്കാർക്കും പൊലീസുകാർക്കും ഡ്രൈവർമാർ, വീഡിയോഗ്രാഫർമാർ തുടങ്ങി അനൗദ്യോഗിക ജീവനക്കാർക്കും ഇവിടെ വോട്ട് ചെയ്യാം. രണ്ടു പോളിങ് സംഘത്തെ ഇതിനായി നിയോഗിച്ചിട്ടുണ്ട്.