ആലിൻ ഷെറിന് അക്ഷയ ന്യൂസ് കേരളയുടെ ആദരാജ്ഞലികൾ

Feb 15, 2026
ആലിൻ ഷെറിന് അക്ഷയ ന്യൂസ് കേരളയുടെ ആദരാജ്ഞലികൾ

കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ മസ്തിഷ്ക്ക മരണം സംഭവിച്ച ആലിൻ ഷെറിൻ എബ്രഹാം എന്ന കുരുന്നിന്റെ വിയോഗം ഏറെ വേദനയുളവാക്കുന്നതാണ്. അക്ഷയ ന്യൂസ് കേരളയുടെ ഷെയർ ഹോൾഡറും മല്ലപ്പള്ളി അക്ഷയ സംരംഭകനുമായ അരുണിന്റെയും ഷെറിന്റെയും മകളാണ് ആലിൻ ഷെറിൻ . എത്രയും പ്രിയപ്പെട്ട കുഞ്ഞ് വേർപിരിഞ്ഞതിന്റെ തീരാനോവിനിടയിലും അവളുടെ അവയവങ്ങൾ ദാനം ചെയ്യാനായി മുന്നോട്ട് വന്ന ആലിന്റെ മതാപിതാക്കളുടെ തീരുമാനം മഹത്തരമാണ്. ഇതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ മാറി. ഇതുവഴി 5 പേർക്കാണ് പുതുജീവൻ ലഭിച്ചത് . ആ കുഞ്ഞു മാലാഖ ആലിൻ ഷെറിൻ യാത്രയാവുകയാണ്. ആലിൻ ഷെറിൻ എന്നും ജനഹൃദയങ്ങളിൽ ഓർമ്മയായി നിലനിൽക്കും. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നോടൊപ്പം അക്ഷയ ന്യൂസ്‌ കേരളയുടെ എല്ലാവിധ ആദരാഞ്ജലികളും അർപ്പിക്കുന്നു.

                     പ്രമോദ് കെ. റാം

                     ചീഫ് എഡിറ്റർ,

               അക്ഷയ ന്യൂസ് കേരള