പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ 26 ഗ്രാമീണ റോഡുകൾക്ക് 6.25 കോടി രൂപ അനുവദിച്ചു.
ഭരണാനുമതി ലഭ്യമായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ
ഈരാറ്റുപേട്ട / മുണ്ടക്കയം : ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ 26 റോഡുകൾക്കായി 6.25 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.
താഴെപ്പറയുന്ന റോഡുകൾക്കാണ് ഫണ്ട് അനുവദിക്കപ്പെട്ടിട്ടുള്ളത്.
ഒന്നാംമൈല്‍ - പാലമ്പ്ര - കാരികുളം റോഡ്-22 ലക്ഷം രൂപ, ഇളംകാട് - കൊടുങ്ങ – അടിവാരം റോഡ്- 40 ലക്ഷം രൂപ ,പാലപ്ര - വെളിച്ചിയാനി റോഡ് - 25 ലക്ഷം രൂപ, ആലുംതറ - ഈന്തുംപള്ളി - കൂട്ടിക്കല്‍ റോഡ്- 40 ലക്ഷം രൂപ,കൊണ്ടൂര്‍ - തളികത്തോട് - അമ്പലം റോഡ് - 20 ലക്ഷം രൂപ, ചിറ്റാറ്റിന്‍കര – മൂന്നാംതോട് (നസ്രത്ത് മഠം) റോഡ്- 25 ലക്ഷം രൂപ , കണ്ണാനി - വെയിലുകാണാംപാറ റോഡ് -35 ലക്ഷം രൂപ, ചെമ്മലമറ്റം - കല്ലറങ്ങാട് - പൂവത്തോട് റോഡ്- 20 ലക്ഷം രൂപ, നടയ്ക്കൽ-നെല്ലിക്കച്ചാല്‍ - വെള്ളിയേപ്പള്ളിക്കണ്ടം റോഡ്- 25 ലക്ഷം രൂപ, മന്നം - പെരുംകൂവ – പാതമ്പുഴ റോഡ് -20 ലക്ഷം രൂപ,മൂലക്കയം - എയ്ഞ്ചല്‍വാലി റോഡ് -27 ലക്ഷം രൂപ, മാടപ്പാട് സ്റ്റേഡിയം - ആറ്റുകടവ് റോഡ് - 25 ലക്ഷം രൂപ , മുക്കൂട്ടുതറ – കെ.ഓ.റ്റി റോഡ് - 20 ലക്ഷം രൂപ, കടവനാല്‍ക്കടവ് - ഹെല്‍ത്ത് സെന്റര്‍ പടി റോഡ്- 30 ലക്ഷം രൂപ, ആലിന്‍ചുവട് - ഇടയാറ്റുകാവ് റോഡ് -25 ലക്ഷം രൂപ, തിടനാട് - കുന്നുംപുറം റോഡ് -20 ലക്ഷം രൂപ, മൈലാടി - അംബേദ്ക്കര്‍ കോളനി - ചാണകക്കുളം റോഡ്- 25 ലക്ഷം രൂപ, മടുക്ക – ഇടിവെട്ടുംപാറ റോഡ് - 15 ലക്ഷം രൂപ, പുഞ്ചവയൽ -കടമാന്‍തോട് - പശ്ചിമ - കൂപ്പ് റോഡ് - 15 ലക്ഷം രൂപ, പുഞ്ചവയല്‍ അമ്പലം - കുളമാക്കല്‍ റോഡ് -15 ലക്ഷം രൂപ , സ്കൂൾ ജംഗ്ഷൻ - ചെന്നാപ്പാറ മുകൾ റോഡ്- 15 ലക്ഷം രൂപ, ബാങ്ക്പടി പത്തേക്കർ പട്ടാളക്കുന്ന് - ചണ്ണപ്ലാവ് റോഡ് പി.ഡബ്ല്യൂ.ഡി റോഡ് -35 ലക്ഷം രൂപ, പി.ആർ.ഡി.എസ് - ചിരട്ടപ്പറമ്പ് റോഡ്- 20 ലക്ഷം രൂപ , കോരുത്തോട് എസ്എൻഡിപി ജങ്ഷന് - 116 കവല റോഡ്- 15 ലക്ഷം രൂപ, ഇടപ്പറമ്പ് കവല – മക്കപ്പുഴക്കുന്ന് പശ്ചിമ റോഡ്- 15 ലക്ഷം രൂപ, ഏന്തയാർ - മുണ്ടപ്പള്ളി റോഡ് - 36 ലക്ഷം രൂപ എന്നീ പ്രകാരമാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പരമാവധി വേഗത്തിൽ റോഡ് നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിക്കുമെന്നും എംഎൽഎ പറഞ്ഞു.