വെള്ളൂരിൽ എയിംസ് വരണമെന്ന ആവശ്യവുമായി ക്നാനായ കാത്തലിക് കോൺഗ്രസ് വെള്ളൂർ യൂണിറ്റ്.

വെള്ളൂർ ഹോളി ഫാമിലി ദേവാലയം പാരിഷ് ഹാളിൽ കൂടിയ ക്നാനായ കാത്തലിക് കോൺഗ്രസ് യോഗത്തിൽ വെള്ളൂരിൽ എയിംസ് വരണമെന്ന പ്രമേയം പാസാക്കി. എല്ലാവിധ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിട്ടും ഇപ്പോളും അവികസിതമായി കിടക്കുന്ന വെള്ളൂരിന് ഒരു പുതു ജീവൻ നൽകുന്നതായിരിക്കും എയിംസ്.. ആരെയും കുടി ഒഴിപ്പിക്കാതെയും , നിലം നികത്താതെയും എയിംസ് സ്ഥാപിക്കാൻ പറ്റിയ ഇടമാണ് വെള്ളൂർ . മാത്രവുമല്ല റോഡ് , റെയിൽ , വ്യാമ , ജല ഗതാഗത മാർഗങ്ങൾ തൊട്ടടുത്തുള്ള പ്രദേശമാണ് വെള്ളൂർ . കെ സി സി വെള്ളൂർ യൂണിറ്റ് പ്രസിഡന്റ് സാലസ് ജോസഫിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കോട്ടയം അതിരൂപത പാസ്റ്ററൽ കൌൺസിൽ മെമ്പർ ജെയിംസ് ജോസഫ് പ്രമേയം അവതരിപ്പിച്ചു.വികാരി ഫാദർ ഡോക്ടർ മാത്യു കണ്ണാലയിൽ സന്നിഹിതനായിരുന്നു ഫൊറാന പ്രതിനിധി എം സി അബ്രാഹം , സെക്രട്ടറി മനോജ് തോമസ് , മാത്യു ചാലപ്പിള്ളിൽ തുടങ്ങിയവർ സംസാരിച്ചു.
തുടർ നടപടികൾക്കായി കെ സി സി എക്സിക്യൂട്ടീവ് കമ്മിറ്റിയെ യോഗം ചുമതലപ്പെടുത്തി