പവലിയന്‍ നിര്‍മാണം, സ്റ്റാളുകള്‍ സജ്ജീകരിക്കല്‍; ദര്‍ഘാസ് ക്ഷണിച്ചു
ലഭ്യമാക്കേണ്ട അവസാന തിയ്യതി മാര്‍ച്ച് 22 വൈകീട്ട് ആറ് മണി

കോഴിക്കോട് : കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും കോഴിക്കോട് ജില്ലാ കൈത്തറി വികസന സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഏപ്രില്‍ അഞ്ച് മുതല്‍ 13 വരെ കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയം കോമ്പൗണ്ടില്‍ നടത്തുന്ന കൈത്തറി വസ്തു വിപണന മേളയുടെ (വിഷു ഹാന്‍ഡ്ലും എക്‌സ്‌പോ 2025) പവലിയന്‍ നിര്‍മാണം, സ്റ്റാളുകള്‍ സജ്ജീകരിക്കല്‍, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ ചെയ്യുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും മത്സര സ്വഭാവമുള്ള ദര്‍ഘാസ് ക്ഷണിച്ചു. ലഭ്യമാക്കേണ്ട അവസാന തിയ്യതി മാര്‍ച്ച് 22 വൈകീട്ട് ആറ് മണി. ഫോണ്‍: 0496-2766035, 2765770, 2766563. വെബ്‌സൈറ്റ് https://etenders.kerala.gov.in.