എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച 15 ന് കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ
വിവിധ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു

കോഴിക്കോട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ മാര്‍ച്ച് 15 ന് രാവിലെ 10.30 ന് വിവിധ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.പ്ലസ് ടു, ഡിഗ്രി, പിജി, ബിഎഡ്, എംബിഎ, എംഎസ്ഡബ്ല്യൂ, ബിസിഎ,/എംസിഎ, ബിഎഫ്എ, ഡിസിഎ/പിജിഡിസിഎ എന്നീ യോഗ്യതകളുളള സ്റ്റുഡന്റ് മെന്റര്‍, ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍, ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചേര്‍സ്, ഫുട്‌ബോള്‍/വോളിബോള്‍ കോച്ച്, വീഡിയോ എഡിറ്റര്‍, കണ്ടന്റ് റെറ്റര്‍ ഫാക്കല്‍റ്റി- അബാക്കസ് ടീച്ചര്‍, ഡിസൈനര്‍, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച്ച. ഒഴിവ് സംബന്ധമായ വിവരങ്ങള്‍ക്ക് 0495-2370176 നമ്പറിൽ ബന്ധപ്പെടണം.