പ്രതിഭാ സംഗമം സംഘടിപ്പിച്ചു.
ഒളവണ്ണ: സർവീസ് സഹകരണ ബാങ്കിന്റെ പരിധിയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർത്ഥികളെയും വ്യത്യസ്ത മേഖലകളിലെ യുവ പ്രതിഭകളയും അനുമോദിക്കുന്നതിനായി പ്രതിഭാ സംഗമം സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വി വിജയൻ അദ്ധ്യക്ഷനായി. രവി പറശ്ശേരി, പുത്തലത്ത് റംല, എം സിന്ധു പുളിക്കൽ, ബാബുരാജൻ, ബബിത്, ഷീന കെ.കെ, ശുഭ സി, സതീഭായ് സബീല, നടുവിലകത്ത് ഷിനി ഹരിദാസ്, രജീഷ് നീലേരി,കെ തങ്കമണി, കെ ജിഷ്ണു എന്നിവർ പ്രസംഗിച്ചു ഈ വർഷത്തെ നിക്ഷേപ സമാഹരണത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ജീവനക്കാരെ ചടങ്ങിൽ അനുമോദിച്ചു.