കരട് വോട്ടര്‍ പട്ടിക: ആക്ഷേപങ്ങളും അപേക്ഷകളും 21-വരെ നല്‍കാം

കരട് വോട്ടര്‍ പട്ടികയിലെ ആക്ഷേപങ്ങളും അപേക്ഷകളും ജൂണ്‍ 21 വൈകുന്നേരം അഞ്ച് മണിവരെ ബന്ധപ്പെട്ട ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരായ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നല്‍കാം

Jun 18, 2024
കരട് വോട്ടര്‍ പട്ടിക: ആക്ഷേപങ്ങളും അപേക്ഷകളും 21-വരെ നല്‍കാം
draft-voter-list-objections-and-applications-can-be-filed-till-21st

ആലപ്പുഴ: സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തദ്ദേശ വാര്‍ഡുകള്‍ ഉള്‍പ്പെടെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും വാര്‍ഡ് അടിസ്ഥാനത്തിലുള്ള വോട്ടര്‍ പട്ടികയുടെ സംക്ഷിപ്ത പുതുക്കലുമായി ബന്ധപ്പെട്ട് ജൂണ്‍ ആറിന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയിലെ ആക്ഷേപങ്ങളും അപേക്ഷകളും ജൂണ്‍ 21 വൈകുന്നേരം അഞ്ച് മണിവരെ ബന്ധപ്പെട്ട ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരായ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നല്‍കാം. ആക്ഷേപങ്ങളിലും അപേക്ഷകളിലും ജൂണ്‍ 29-നകം ഓഫീസര്‍മാര്‍ തുടര്‍നടപടി സ്വീകരിച്ച് അപ്‌ഡേഷന്‍ പൂര്‍ത്തിയാക്കും. അന്തിമ വോട്ടര്‍പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.