ലഹരിക്കെതിരായ പോരാട്ടം: ‘യുവശബ്ദം 2026’ വിജയികളെ പ്രഖ്യാപിച്ചു

ക്യാമ്പസുകളിൽ ലഹരിക്കെതിരായ പോരാട്ടത്തിൽ യുവാക്കളുടെ പങ്കാളിത്തവും അവരുടെ ശബ്ദവും ഏറെ പ്രധാനപ്പെട്ടതാണെന്ന് എക്‌സൈസ്, സഹകരണ വകുപ്പ് മന്ത്രി അഡ്വ. എം. ലിജു പറഞ്ഞു. ലഹരിവിരുദ്ധ സന്ദേശം കൂടുതൽ ശക്തമായി സമൂഹത്തിലെത്തിക്കുന്നതിന്റെ ഭാഗമായി പ്രസംഗ മത്സരത്തിൽ പങ്കെടുത്ത 14 ജില്ലകളിലെ പ്രതിനിധികളെ ലഹരിവിരുദ്ധ സന്ദേശത്തിന്റെ അംബാസഡർമാരായി പ്രഖ്യാപിച്ചു. ഇവർക്ക് മെമന്റോകളും കൈമാറി.

Oct 7, 2026
ലഹരിക്കെതിരായ പോരാട്ടം: ‘യുവശബ്ദം 2026’ വിജയികളെ പ്രഖ്യാപിച്ചു

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടികളുടെ ഭാഗമായി എക്‌സൈസ് വകുപ്പും കോളേജ് വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ‘യുവശബ്ദം 2026’ ലഹരിവിരുദ്ധ സംസ്ഥാനതല പ്രസംഗ മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കോട്ടയം, പാലാ സെന്റ് തോമസ് കോളേജിലെ വിദ്യാർത്ഥിനി ലിനു കെ. ജോസ് ഒന്നാം സ്ഥാനം നേടി. കോഴിക്കോട് ദേവഗിരി കോളേജിലെ ആൻസി വി .എ രണ്ടാം സ്ഥാനവും കണ്ണൂർ പയ്യന്നൂർ കോളേജിലെ ആദിത്യൻ സുനിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിച്ചു. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർഖി ഭവനിൽ നടന്ന ഫിനാലെയിലും സമ്മാനദാന ചടങ്ങിലും 14 ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.

ക്യാമ്പസുകളിൽ ലഹരിക്കെതിരായ പോരാട്ടത്തിൽ യുവാക്കളുടെ പങ്കാളിത്തവും അവരുടെ ശബ്ദവും ഏറെ പ്രധാനപ്പെട്ടതാണെന്ന് എക്‌സൈസ്, സഹകരണ വകുപ്പ് മന്ത്രി അഡ്വ. എം. ലിജു പറഞ്ഞു. ലഹരിവിരുദ്ധ സന്ദേശം കൂടുതൽ ശക്തമായി സമൂഹത്തിലെത്തിക്കുന്നതിന്റെ ഭാഗമായി പ്രസംഗ മത്സരത്തിൽ പങ്കെടുത്ത 14 ജില്ലകളിലെ പ്രതിനിധികളെ ലഹരിവിരുദ്ധ സന്ദേശത്തിന്റെ അംബാസഡർമാരായി പ്രഖ്യാപിച്ചു. ഇവർക്ക് മെമന്റോകളും കൈമാറി.

ക്യാമ്പസുകളിൽ ലഹരിക്കെതിരായ പ്രവർത്തനങ്ങളുടെ പ്രചാരകരായി മാറാൻ വിജയികൾക്ക് കഴിയട്ടെയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ പറഞ്ഞു. എക്‌സൈസ് കമ്മീഷണർ സീറാം സാംബശിവ റാവു, എക്‌സൈസ്, കോളേജ് വിദ്യാഭ്യാസ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Prajeesh N K MADAPPALLY