എ.ഡി.എം നവീന് ബാബുവിന്റെ ആത്മഹത്യയില് പൊലീസ് കണ്ണൂര് കലക്ടറുടെ മൊഴിയെടുത്തു
എ.ഡി.എം നവീന് ബാബു നിയമം ലംഘിച്ചതിന് തെളിവില്ലെന്ന് റിപ്പോര്‍ട്ട്

എ.ഡി.എം നവീന് ബാബുവിന്റെ ആത്മഹത്യയില് പൊലീസ് കണ്ണൂര് കലക്ടറുടെ മൊഴിയെടുത്തു. ഇന്നലെ രാത്രി വസതിയിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. അതേസമയം, എ.ഡി.എം നവീന് ബാബു നിയമം ലംഘിച്ചതിന് തെളിവില്ലെന്ന് റിപ്പോര്ട്ട്. കണ്ണൂരിലെ വിവാദ പെട്രോൾ പമ്പിന് നിരാക്ഷേപപത്രം നൽകുന്നതു സംബന്ധിച്ച ഫയലുകളിൽ കണ്ണൂർ എ.ഡി.എമ്മായിരുന്ന നവീൻ ബാബു, നിയമപരിധിക്കുള്ളിൽ നിന്നു കൊണ്ടുള്ള നടപടികളാണു സ്വീകരിച്ചതെന്നു ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണറുടെ അന്വേഷണത്തിൽ കണ്ടെത്തിയതായി സൂചന. നിയമം മറികടന്ന് ചെയ്തതിനുള്ള യാതൊരു തെളിവും ലാൻ്റ് റവന്യു കമ്മിഷണർ എ. ഗീതയുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ല. ജീവനക്കാരിൽ നിന്നു ശേഖരിച്ച വിവരങ്ങളിലാണ് ഇക്കാര്യം വ്യക്തമായത്. അന്വേഷണ റിപ്പോർട്ട് ഇന്നോ നാളെയോ ജോയിന്റ് കമ്മിഷണർ, റവന്യു വകുപ്പിനു കൈമാറും.