ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ എം.ടെക്.പ്രോഗ്രാം 2025 ജനുവരി സെഷൻ പ്രവേശനത്തിന് അപേക്ഷിക്കാം
എൻവയൺമെൻറൽ എൻജിനിയറിങ് ഒഴികെയുള്ള വകുപ്പുകളിൽ എം.ടെക്. ബൈ റിസർച്ച് പ്രോഗ്രാം പ്രവേശനത്തിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
 
                                    ഡൽഹി : ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ (ഡി.ടി.യു.-ഷഹബാദ് ദൗലത്പുർ, മെയിൻ ബവനാ റോഡ്, ഡൽഹി -42), വ്യത്യസ്ത വിഷയങ്ങളിലെ എം.ടെക്. പ്രോഗ്രാം 2025 ജനുവരി സെഷൻ പ്രവേശനത്തിന് അപേക്ഷിക്കാം.
അപ്ലൈഡ് കെമിസ്ട്രി വകുപ്പ് -എം.ടെക്. പോളിമർ ടെക്നോളജി * അപ്ലൈഡ് ഫിസിക്സ് -മെറ്റീരിയൽ സയൻസ് ആൻഡ് ടെക്നോളജി * ബയോടെക്നോളജി -ബയോ ഇൻഫർമാറ്റിക്‌സ്; ഇൻഡസ്ട്രിയൽ ബയോടെക്നോളജി • സിവിൽ എൻജിനിയറിങ് -ജിയോ ടെക്നിക്കൽ എൻജിനിയറിങ്; ഹൈഡ്രോളിക്സ് ആൻഡ് വാട്ടർ റിസോഴ്സസ് എൻജിനിയറിങ്; സ്ട്രക്ചറൽ എൻജിനിയറിങ് • കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് -ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്
(i) സാധുവായ ഗേറ്റ് സ്കോർ ഉള്ള ഫുൾ ടൈം കാൻഡിഡേറ്റ്സ് -ഗേറ്റ് മെറിറ്റ് പരിഗണിച്ച് പ്രവേശനം നൽകും. എ.ഐ.സി.ടി.ഇ. ഗേറ്റ് സ്കോളർഷിപ്പിന് അർഹതയുണ്ട്
(ii) ഗേറ്റ് സ്കോറില്ലാത്ത ഫുൾ ടൈം കാൻഡിഡേറ്റ്സ് -ഗേറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ സീറ്റുകൾ ഒഴിഞ്ഞുകിടന്നാൽമാത്രം, ഡി.ടി.യു. നടത്തുന്ന അഡ്മിഷൻ ടെസ്റ്റിലെ മെറിറ്റ് പരിഗണിച്ച്, ഗേറ്റ് യോഗ്യതയില്ലാത്ത അപേക്ഷകരെ പ്രവേശനത്തിന് പരിഗണിക്കും. ഏതാനും പേർക്ക്, മികവ്, സ്ഥിരതയുള്ള അക്കാദമിക് റെക്കോഡ്, ഡിപ്പാർട്മെൻറ്് ആവശ്യകത എന്നിവ കണക്കിലെടുത്ത് 7500 രൂപയുടെ ഡി.ടി.യു. ടീച്ചിങ് അസിസ്റ്റൻറ്്ഷിപ്പ് ലഭിക്കാം (iii) പാർട് ടൈം കാൻഡിഡേറ്റ്സ്, ഫുൾ ടൈം സ്പോൺസേഡ് കാൻഡിഡേറ്റ്സ്: വിശദാംശങ്ങൾ അഡ്മിഷൻ ബ്രോഷറിൽ ലഭിക്കും. ഈ വിഭാഗക്കാർക്ക് സാമ്പത്തികസഹായമുണ്ടാകില്ല.എൻവയൺമെൻറൽ എൻജിനിയറിങ് ഒഴികെയുള്ള വകുപ്പുകളിൽ എം.ടെക്. ബൈ റിസർച്ച് പ്രോഗ്രാം പ്രവേശനത്തിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇരുപ്രോഗ്രാമുകളിലേക്കും dtu.ac.in ലെ അഡ്മിഷൻ ലിങ്ക് വഴി ജനുവരി 14 വരെ അപേക്ഷിക്കാം.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            