ഡൽഹി വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ കേവല ഭൂരിപക്ഷവും കടന്ന് ബി.ജെ.പി മുന്നേറ്റം.
40ലേറെ സീറ്റുകളിൽ ബി.ജെ.പി മുന്നേറുമ്പോൾ 30ൽ താഴെ സീറ്റുകളിൽ മാത്രമാണ് എ.എ.പി മുന്നേറ്റം

ന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ കേവല ഭൂരിപക്ഷവും കടന്ന് ബി.ജെ.പി മുന്നേറ്റം. എക്സിറ്റ്പോൾ ഫലങ്ങളെ ശരിവെക്കുന്ന രീതിയിലാണ് ബി.ജെ.പി മുന്നേറുന്നത്. 40ലേറെ സീറ്റുകളിൽ ബി.ജെ.പി മുന്നേറുമ്പോൾ 30ൽ താഴെ സീറ്റുകളിൽ മാത്രമാണ് എ.എ.പി മുന്നേറ്റം. ഒരു സീറ്റിൽ മാത്രമാണ് മുന്നേറാൻ കഴിയുന്നതെങ്കിലും പല സ്ഥലങ്ങളിലും കോൺഗ്രസിന് വോട്ടുയർത്താൻ സാധിച്ചിട്ടുണ്ട്. എ.എ.പിയുടെ അതികായരായ അധ്യക്ഷൻ അരവിന്ദ് കെജ്രിവാളും മുഖ്യമന്ത്രി അതിഷിയും ഇപ്പോൾ പിന്നിലാണ്.