​പ്രധാനമന്ത്രിയുടെ സൗദി അറേബ്യയിലേക്കുള്ള ഔദ്യോഗ‌ിക സന്ദർശനത്തിന്റെ പരിണതഫലങ്ങൾ

Apr 23, 2025
​പ്രധാനമന്ത്രിയുടെ സൗദി അറേബ്യയിലേക്കുള്ള ഔദ്യോഗ‌ിക സന്ദർശനത്തിന്റെ പരിണതഫലങ്ങൾ
p m narendramodi
ന്യൂഡൽഹി : 2025 ഏപ്രിൽ 23

I. തന്ത്രപരമായ പങ്കാളിത്തസമിതി

ഇന്ത്യ-സൗദി അറേബ്യ തന്ത്രപരമായ പങ്കാളിത്തസമിതി (SPC) നേതാക്കളുടെ രണ്ടാമത്തെ യോഗം 2025 ഏപ്രിൽ 22നു ജിദ്ദയിൽ നടന്നു. ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും സംയുക്ത അധ്യക്ഷത വഹിച്ചു. രാഷ്ട്രീയം, പ്രതിരോധം, സുരക്ഷ, വ്യാപാരം, നിക്ഷേപം, ഊർജം, സാങ്കേതികവിദ്യ, കൃഷി, സംസ്കാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ ഉൾപ്പെടുന്ന SPC-യുടെ കീഴിലുള്ള വിവിധ സമിതികൾ, ഉപസമിതികൾ, കർമസമിതികൾ എന്നിവയുടെ പ്രവർത്തനങ്ങൾ സമിതി അവലോകനം ചെയ്തു. ചർച്ചകൾക്കുശേഷം ഇരുനേതാക്കളും യോഗനടപടിച്ചുരുക്കത്തിൽ ഒപ്പുവച്ചു.
സംയുക്ത അഭ്യാസങ്ങൾ, പരിശീലന പരിപാടികൾ, പ്രതിരോധ വ്യവസായ സഹകരണം എന്നിവയുൾപ്പെടെ കഴിഞ്ഞ കുറച്ചു വർഷങ്ങളായി പ്രതിരോധ പങ്കാളിത്തത്തിന്റെ ആഴം വർധിപ്പിക്കുന്നതിനായി, SPC-യുടെ കീഴിൽ പ്രതിരോധ സഹകരണത്തിനായി പുതിയ മന്ത്രിതലസമിതി സൃഷ്ടിക്കാൻ തീരുമാനിച്ചു.
സമീപവർഷങ്ങളിൽ ഗണ്യമായ ചലനാത്മകത കൈവരിച്ച സാംസ്കാരികബന്ധവും ജനങ്ങൾ തമ്മിലുള്ള ബന്ധവും ശക്തിപ്പെടുത്തുന്നതിനായി, SPC-യുടെ കീഴിൽ വിനോദസഞ്ചാരത്തിനും സാംസ്കാരിക സഹകരണത്തിനുമായി പുതിയ മന്ത്രിതലസമിതിക്കു രൂപംനൽകാൻ തീരുമാനിച്ചു.
ഇന്ത്യ-സൗദി അറേബ്യ SPC-യുടെ കീഴിലുള്ള നാലു സമിതികൾ ഇനിപ്പറയുന്നവയായിരിക്കും:

(1) രാഷ്ട്രീയ-കോൺസുലർ-സുരക്ഷ സഹകരണ സമിതി.

(2) പ്രതിരോധ സഹകരണ സമിതി.

(3) സാമ്പത്തിക-ഊർജ-നിക്ഷേപ-സാങ്കേതിക സമിതി.

(4) വിനോദസഞ്ചാര-സാംസ്കാരിക സഹകരണ സമിതി.

II. നിക്ഷേപത്തിനായുള്ള ഉന്നതതല ദൗത്യസംഘം (HLTF)

ഊർജം, പെട്രോകെമിക്കൽസ്, അടിസ്ഥാനസൗകര്യങ്ങൾ, സാങ്കേതികവിദ്യ, ഫിൻടെക്, ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ, ടെലികമ്മ്യൂണിക്കേഷൻസ്, ഔഷധനിർമാണം, ഉൽപ്പാദനം, ആരോഗ്യം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ഇന്ത്യയിൽ 100 ​​ശതകോടി അമേരിക്കൻ ഡോളർ നിക്ഷേപിക്കാനുള്ള സൗദി അറേബ്യയുടെ പ്രതിജ്ഞാബദ്ധതയുടെ അടിസ്ഥാനത്തിൽ, വിവിധ മേഖലകളിൽ അത്തരം നിക്ഷേപ പ്രവാഹങ്ങൾ വേഗത്തിൽ പ്രോത്സാഹിപ്പിക്കുന്നതിന്, നിക്ഷേപത്തിനായുള്ള സംയുക്ത ഉന്നതതല ദൗത്യസംഘം ധാരണയിലെത്തി.
ഇന്ത്യയിൽ രണ്ട് എണ്ണശുദ്ധീകരണശാലകൾ സ്ഥാപിക്കുന്നതിൽ സഹകരിക്കാൻ ഇരുപക്ഷവും ധാരണയായി.
നികുതിപോലുള്ള മേഖലകളിൽ HLTF കൈവരിച്ച പുരോഗതി ഭാവിയിൽ കൂടുതൽ നിക്ഷേപസഹകരണത്തിനായുള്ള പ്രധാന വഴിത്തിരിവാണ്.

III. ധാരണാപത്രങ്ങളുടെ/കരാറുകളുടെ പട്ടിക:

·     സമാധാനപരമായ ഉദ്ദേശ്യങ്ങൾക്കായുള്ള ബഹിരാകാശ പ്രവർത്തനങ്ങളിലെ സഹകരണത്തെക്കുറിച്ച് സൗദി ബഹിരാകാശ ഏജൻസിയും ഇന്ത്യൻ ബഹിരാകാശ വകുപ്പും തമ്മിലുള്ള ധാരണാപത്രം.

·     സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയവും ഇന്ത്യയുടെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും തമ്മിൽ ആരോഗ്യമേഖലയിലെ സഹകരണത്തിനുള്ള ധാരണാപത്രം.

·     ഉത്തേജകവിരുദ്ധ വിദ്യാഭ്യാസം, പ്രതിരോധം എന്നീ മേഖലകളിലെ സഹകരണത്തിനായി സൗദി അറേബ്യൻ ആന്റി-ഡോപ്പിങ് കമ്മിറ്റിയും (SAADC) നാഷണൽ ആന്റി-ഡോപ്പിങ് ഏജൻസിയും (NADA) തമ്മിലുള്ള ധാരണാപത്രം.

·     സൗദി പോസ്റ്റ് കോർപ്പറേഷനും (SPL) ഇന്ത്യൻ കമ്മ്യൂണിക്കേഷൻസ് മന്ത്രാലയത്തിലെ തപാൽ വകുപ്പും തമ്മിൽ ഇൻവേർഡ് സർഫസ് പാഴ്സലിലെ സഹകരണത്തിനുള്ള കരാർ.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.