പുതിയ ആശയങ്ങളിൽ വികസനവും തൊഴിൽ ലഭ്യതയും ഉറപ്പാക്കി വീണ്ടും മുന്നേറാൻ ജോളി മടക്കക്കുഴി ജില്ലാ പഞ്ചായത്തിലേക്ക്
കോട്ടയം ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനിൽ നിന്നും എൽഡിഎഫ് സാരഥി
കാഞ്ഞിരപ്പള്ളി : വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനരംഗത്ത് കഴിഞ്ഞ 30 വർഷമായി കാഞ്ഞിരപ്പള്ളി കേന്ദ്രമാക്കി നിറഞ്ഞു നിന്ന് പ്രവർത്തിക്കുന്ന ജോളി മടുക്കക്കുഴിയാണ് കോട്ടയം ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനിൽ നിന്നും എൽഡിഎഫ് സാരഥിയായി ജനവിധി തേടുന്നത്. കേരള വിദ്യാർത്ഥി കോൺഗ്രസ് എം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡണ്ട് യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം ജില്ലാ സംസ്ഥാന ഭാരവാഹിത്വങ്ങൾ വഹിച്ചിട്ടുണ്ട്. ഇപ്പോൾ കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗമാണ്. Kadco ഭരണസമിതി അംഗം, കാഞ്ഞിരപ്പള്ളി സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗം, ഗ്രീൻഷോർ കാഞ്ഞിരപ്പള്ളിയുടെ സ്ഥാപകൻ, നിരവധി കർഷക ഗ്രൂപ്പുകളുടെ രക്ഷാധികാരി കൂടാതെ വിവിധ കലാസാംസ്കാരിക സംഘടനകളുടെ സജീവ പ്രവർത്തകൻ കഴിഞ്ഞ 10 വർഷമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവും നിലവിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടും ആണ്. കലാലയങ്ങളിൽ പഠനത്തോടൊപ്പം സംരംഭം എന്ന ആശയം കേരളത്തിൽ ആദ്യമായി കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ നടപ്പിലാക്കിയതും ഭരണഘടന ശില്പിയായ ബി. ആർ. അംബേദ്കറുടെയും സ്വാതന്ത്ര്യ സമര സേനാനിയും കാഞ്ഞിരപ്പള്ളിയുടെ അഭിമാനവുമായ അക്കാമ്മ ചെറിയാന്റെയും പൂർണ്ണകായ പ്രതിമകൾ കാഞ്ഞിരപ്പള്ളി ടൗണിൽ സ്ഥാപിക്കാൻ മുൻകൈയെടുത്തതും ജോളി മടുക്കക്കുഴിയാണ് .


