എരുമേലി: ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ ഇടപെടലിൽ കെ എസ് ആർ ടി സി എരുമേലി ഡിപ്പോയുടെ പ്രതിസന്ധിക്ക് പരിഹാരമായി.
എരുമേലി:കെ എസ് ആർ ടി സി സ്റ്റാൻഡിന് അടുത്ത് ദേവസ്വം ബോർഡ് കെട്ടിടത്തിൽ തന്നെ രണ്ടു മുറികൾ ഡിപ്പോയുടെ പ്രവർത്തനത്തിനായി ദേവസ്വം ബോർഡ് തുറന്നു നൽകി.ഡിപ്പോ കെട്ടിടം അപകടാവസ്ഥയിൽ ആയതിനെ തുടർന്ന് കെ എസ് ആർ ടി എംപ്ലോയീസ് അസോസിയേഷന്റെ ആവശ്യത്തെ തുടർന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎദേവസ്വം പ്രസിഡന്റ്റിനോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് മുറി അനുവദിക്കാൻ തീരുമാനമായത്. എങ്കിലും പ്രസിഡന്റ് സ്ഥാനം മാറിയതോടെ മുറിയുടെ കാര്യത്തിൽ വീണ്ടും അനിശ്ചിതത്വമായി.
ഇതോടെ സിപിഎമ്മും അസോസിയേഷൻ സംസ്ഥാന നേതൃത്വവും വിഷയം ദേവസ്വം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. അദേഹത്തിന്റെ ഇടപെടലിനെ തുടർന്ന് കെ എസ് ആർ ടി സി ക്ക് പ്രവർത്തിക്കുന്നതിന് ഡിപ്പോയുടെ അടുത്തുള്ള ദേവസ്വം ബോർഡ് കോംപ്ലക്സിലെ രണ്ടു മുറികൾ താത്കാലികമായി അനുവദിക്കുകയുമായിരുന്നു.
വിഷയത്തിൽ നിരന്തരം ഇടപെട്ട എം എൽ എ, സിപിഎം നേതാക്കളായ കെ രാജേഷ്,ടി എസ് കൃഷ്ണകുമാർ,വി ഐ അജി,അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഹണി ബാലചന്ദ്രൻ,സംസ്ഥാന സെക്രട്ടറി ആർ.ഹരിദാസ് എന്നിവരെ കെ എസ് ആർ ടി ഇ എ എരുമേലി യൂണിറ്റ് കമ്മറ്റി അഭിനന്ദിച്ചു


