ശബരിമല സീസൺ :എരുമേലി സേഫ് സോൺ പ്രവർത്തനമാരംഭിച്ചു
എരുമേലി :2025 - 26 വർഷത്തെ മണ്ഡല മകരവിളക്ക് കാലത്തോടനുബന്ധിച്ച് മോട്ടോർ വാഹന വകുപ്പിന്റെ എരുമേലി സേഫ് സോൺ പ്രവർത്തനങ്ങളുടെ ഉദ്ഘാടന കർമ്മം കോട്ടയം എൻഫോഴ്സ്മെന്റ് RTO ഷിബു കെ നിർവ്വഹിച്ചു. ചടങ്ങിൽ തളിപ്പറമ്പ് ജോയിന്റ് ആർ.ടി.ഓ :ഷാനവാസ് കരീം, കാഞ്ഞിരപ്പള്ളി MVI ഷാജി വർഗ്ഗീസ് കൺട്രോളിംഗ് ഓഫീസർ മനോജ് കുമാർ എം കെ എന്നിവർ സംസാരിച്ചു.24 മണിക്കൂറും പ്രവർത്തിക്കുന്ന 6 സ്ക്വാഡുകൾ ഇന്നു മുതൽ നിരത്തിലുണ്ടാവും. കൂടാതെ അടിയന്തര ഘട്ടങ്ങളിൽ പ്രവർത്തിക്കാൻ ക്വിക്ക് റസ്പോൺസ് ടീമും സജ്ജമാണ്.എരുമേലി കണ്ട്രോൾ റൂം MVI മനോജ് കുമാർ എം.കെ, MVI ജോണി തോമസ്, MVI ജയപ്രകാശ് ബി, MVI ബിജു പി, AMVI രാജേഷ് എം എസ്, AMVI മാനവ് സതീഷ്, റെജി എ സലാം എന്നിവർ ചടങ്ങിൽ പങ്കെടുത്തു


