കണമല ഇറക്കത്തിൽ സീസൺ വാഹനങ്ങളിൽ ഡ്രൈവർമാർക്ക് പോലീസിന്റെ വക ചുക്ക് കാപ്പി വിതരണം തുടങ്ങി
എരുമേലി :ശബരിമല സീസണിൽ അപകട മേഖലയായി മാറുന്ന എരുമേലി -ശബരിമല പാതയിലെ കണമല ഇറക്കത്തിൽ അപകടങ്ങൾ ഒഴിവാക്കാൻ ഡ്രൈവർമാർക്ക് ചൂട് കാപ്പി നൽകുന്ന സേവനം പോലിസ് തുടങ്ങി. ജില്ലാ പോലിസ് മേധാവി എ ഷാഹുൽ ഹമീദ് ആദ്യ കാപ്പി അയ്യപ്പ ഭക്തന് നൽകി ഉദ്ഘാടനം നിർവഹിച്ചു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സാജു വർഗീസ് ,എരുമേലി എസ് എച്ച് ഓ :ബിജു എന്നിവർ പങ്കെടുത്തു . അപകടങ്ങൾ വർധിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷങ്ങളിൽ ശബരിമല സീസണുകളിൽ ഈ സേവനം നൽകിയിരുന്നു. സീസണിൽ രാത്രിയിൽ എത്തുന്ന വാഹനങ്ങൾ തടഞ്ഞു നിർത്തി കോൺവേ അടിസ്ഥാനത്തിൽ ആണ് ഇറക്കത്തിൽ കടത്തി വിടുക. ഡ്രൈവർമാർ ഉറക്കത്തിൽ ആകാതിരിക്കാൻ ആണ് കാപ്പി നൽകുന്നത്.


