ജനകീയ മത്സ്യകൃഷി പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതി (2024-25) യുടെ വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

ജനകീയ മത്സ്യകൃഷി പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കേരള സര്ക്കാര്ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതി (2024-25) യുടെ വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ശാസ്ത്രീയ ശുദ്ധജല മത്സ്യകൃഷി (തിലാപ്പിയ, ആസ്സാംവാള, വരാല്‍, അനബാസ്, കാര്പ്പ്, പാക്കു മത്സ്യങ്ങള്‍), സ്വകാര്യ കുളങ്ങളിലെ വിശാല കാര്പ്പ് മത്സ്യകൃഷി, ഒരു നെല്ലും ഒരു മീനും പദ്ധതി, പടുതാകുളങ്ങളിലെ മത്സ്യകൃഷി (വരാല്‍, അസ്സാംവാള, അനബാസ്), റീസര്ക്കുലേറ്ററി അക്വാകള്ച്ചര്സിസ്റ്റം (തിലാപ്പിയ, അനബാസ്), ബയോഫ്ളോക് (തിലാപ്പിയ, വന്നാമി), കൂട് മത്സ്യകൃഷി (തിലാപ്പിയ, കരിമീന്‍), ഞണ്ട് കൃഷി, കുളങ്ങളിലെ പൂമീന്കൃഷി, കുളങ്ങളിലെ കരിമീന്കൃഷി, കുളങ്ങളിലെ വനാമി കൃഷി, കുളങ്ങളിലെ ചെമ്മീന്കൃഷി, ഒരു നെല്ലും ഒരു ചെമ്മീനും പദ്ധതി, പിന്നാമ്പുറ കുളങ്ങളിലെ മത്സ്യവിത്ത് ഉല്പ്പാദനം (കരിമീന്‍, വരാല്‍), മത്സ്യത്തില്നിന്നുള്ള മൂല്യ വര്ദ്ധിത ഉല്പന്ന യൂണിറ്റുകള്‍, പുഴകളിലേയും ആറുകളിലേയും പെന്കള്ച്ചര്‍, എംബാങ്ക്മെന്റ് മത്സ്യക്കൃഷി എന്നിവയാണ് വിവിധ പദ്ധതികള്‍. എല്ലാ പദ്ധതികളുടെയും നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്ഓഫീസിലും മത്സ്യഭവനുകളിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്അനുബന്ധ രേഖകള്സഹിതം ജൂണ്‍ 13-ന് വൈകുന്നേരം നാല് മണി വരെ ബന്ധപ്പെട്ട ഓഫീസുകളില്സ്വീകരിക്കും

കൂടുതല്വിവരങ്ങള്ക്ക് ഫോണ്നമ്പര്‍: 0477 2252814, 0477 2251103

What's Your Reaction?

like

dislike

love

funny

angry

sad

wow