ലോക്സഭാ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ വിജയം സ്വന്തമാക്കി ഹൈബി ഈഡന്
എതിര് സ്ഥാനാര്‍ഥിയായ എല്‍ഡിഎഫിന്റെ കെ.ജെ ഷൈനിന് നിലവില്‍ ലഭിച്ച ആകെ വോട്ടിനേക്കാള്‍ ലീഡ് ഹൈബി സ്വന്തമാക്കിക്കഴിഞ്ഞു
![ലോക്സഭാ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ വിജയം സ്വന്തമാക്കി ഹൈബി ഈഡന്](https://akshayanewskerala.in/uploads/images/202406/image_870x_665edd0f7c37d.jpg)
എറണാകുളം : ലോക്സഭാ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ വിജയം സ്വന്തമാക്കി ഹൈബി ഈഡന്. എതിര് സ്ഥാനാര്‍ഥിയായ എല്‍ഡിഎഫിന്റെ കെ.ജെ ഷൈനിന് നിലവില്‍ ലഭിച്ച ആകെ വോട്ടിനേക്കാള്‍ ലീഡ് ഹൈബി സ്വന്തമാക്കിക്കഴിഞ്ഞു. നിലവില്‍ 238887 വോട്ടിന്റെ ലീഡാണ് ഹൈബിക്കുള്ളത്. ഷൈനിന് കിട്ടിയ ആകെ വോട്ട് 223717 ആണ്.2019-ല്‍ 169153 വോട്ടിന്റെ ഭൂരിപക്ഷമാണ് ഹൈബി സ്വന്തമാക്കിയത്. ഇതുവരെ എറണാകുളം മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം അതായിരുന്നു. ഇതോടെ സ്വന്തം പേരിലുള്ള റെക്കോഡാണ് ഹൈബി തിരുത്തിയെഴുതിയത്.അന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ പി രാജീവ് 322110 വോട്ട് സ്വന്തമാക്കിയിരുന്നു. ഹൈബി ഈഡന് നേടിയത് 491263 വോട്ടാണ്.
What's Your Reaction?
![like](https://akshayanewskerala.in/assets/img/reactions/like.png)
![dislike](https://akshayanewskerala.in/assets/img/reactions/dislike.png)
![love](https://akshayanewskerala.in/assets/img/reactions/love.png)
![funny](https://akshayanewskerala.in/assets/img/reactions/funny.png)
![angry](https://akshayanewskerala.in/assets/img/reactions/angry.png)
![sad](https://akshayanewskerala.in/assets/img/reactions/sad.png)
![wow](https://akshayanewskerala.in/assets/img/reactions/wow.png)