ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോഫിസിക്സില്‍ ഗവേഷണം; സയന്‍സ്, എന്‍ജിനിയറിങ് പി.ജിക്കാര്‍ക്ക് അവസരം
ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് ഇന്റര്‍വ്യൂ ഉണ്ടാകും Read more at: https://www.mathrubhumi.com/education/news/iia-phd-astrophysics-research-pondichery-qpbjlbdv

ന്യൂഡൽഹി : കേന്ദ്ര സര്‍ക്കാര്‍ ശാസ്ത്ര സാങ്കേതികവകുപ്പിന്റെ കീഴിലുള്ള ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോഫിസിക്‌സ് (ഐ.ഐ.എ), പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയുമായി സഹകരിച്ചു നടത്തുന്ന ഐ.ഐ.എ-പി.യു പി.എച്ച്.ഡി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.
അസ്‌ട്രോണമി, അസ്‌ട്രോഫിസിക്‌സ് അനുബന്ധമേഖലകളിലെ ഗവേഷണങ്ങള്‍ക്കാണ് അവസരം. പ്രവേശനം നേടുന്നവര്‍ക്ക് ഒരു വര്‍ഷത്തെ പ്രീ-പി.എച്ച്.ഡി കോഴ്സ് വര്‍ക്ക് ഉണ്ടാകും. അസ്‌ട്രോഫിസിക്‌സിന്റെ മുഖ്യ മേഖലകളുമായി ബന്ധപ്പെട്ട ക്ലാസ് റൂം പഠനങ്ങള്‍ ഈ കാലയളവില്‍ നടക്കും. നാല് മാസം വീതമുള്ള രണ്ടു സെമസ്റ്ററുകള്‍ക്കുശേഷം, ഒരു ഫാക്കല്‍റ്റിയുടെ മേല്‍നോട്ടത്തില്‍, മൂന്നുമാസം ദൈര്‍ഘ്യമുള്ള ഒരു ഹ്രസ്വകാല പ്രോജക്ട് ചെയ്യാം.
കോര്‍ കോഴ്‌സുകളില്‍, റേഡിയോ ആക്ടീവ് പ്രോസസസ് ഇന്‍ അസ്‌ട്രോഫിസിക്‌സ്, ഇന്‍ട്രൊഡക്ഷന്‍ ടു ഫ്‌ലൂയിഡ്സ് ആന്‍ഡ് പ്ലാസ്മ, ന്യൂമറിക്കല്‍ ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്കല്‍ ടെക്നിക്‌സ്, ജനറല്‍ റിലേറ്റിവിറ്റി ആന്‍ഡ് കോസ്‌മോളജി, ഗാലക്‌സീസ് ആന്‍ഡ് ഐ.എസ്.എം, സ്റ്റല്ലാര്‍ ആന്‍ഡ് ഹൈ എനര്‍ജി ഫിസിക്‌സ് തുടങ്ങിയവ ഉള്‍പ്പെടുന്നു.
- യു.ജി.സി അംഗീകൃത സ്ഥാപനത്തില്‍നിന്നും ഇവയില്‍ ഒരു യോഗ്യതാ ബിരുദം വേണം.
- എം.എസ്.സി/ഇന്റഗ്രേറ്റഡ് എം.എസ്.സി (ഫിസിക്‌സ്, അപ്ലൈഡ് ഫിസിക്‌സ്, എന്‍ജിനിയറിങ് ഫിസിക്‌സ്, അപ്ലൈഡ് മാത്തമാറ്റിക്‌സ്, അസ്‌ട്രോണമി, ഇലക്ട്രോണിക്‌സ്, ഫോട്ടോണിക്‌സ്, ഓപ്റ്റിക്‌സ്) . എം.ഇ എം.ടെക്/ഇന്റഗ്രേറ്റഡ് എം.ഇ/എം.ടെക് (അപ്ലൈഡ് ഫിസിക്‌സ്, എന്‍ജിനിയറിങ് ഫിസിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍, ഫോട്ടോണിക്‌സ്, ഓപ്റ്റിക്‌സ്, ഓപ്‌റ്റോ ഇലക്ട്രോണിക്‌സ്, റേഡിയോ ഫിസിക്‌സ് ആന്‍ഡ് ഇലക്ട്രോണിക്‌സ്)
- അക്കാദമിക് കരിയറിന്റെ എല്ലാ ഘട്ടങ്ങളിലും കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് വേണം.
- പ്രവേശനവേളയില്‍ ഇവയില്‍ ഒരു യോഗ്യതാ പരീക്ഷയിലെ സാധുവായ സ്‌കോര്‍ ഉണ്ടായിരിക്കണം:
(1) ഫിസിക്‌സ് വിഷയത്തില്‍ സി.എസ്.ഐ.ആര്‍- യുജിസി നെറ്റ് (2024, 2025) ജെ.ആര്‍.എഫ്
(2) ഫിസിക്‌സില്‍ കുറഞ്ഞത് 95-ാം പെര്‍സന്റൈലോടെയുള്ള ജസ്റ്റ് 2025 സ്ലോര്‍
(3) ഫിസിക്‌സില്‍, കുറഞ്ഞത് 95-ാം പെര്‍സന്റൈലോടെയുള്ള ഗേറ്റ് 2025 സ്റ്റോര്‍.
- ഉയര്‍ന്ന പ്രായപരിധി 2026 ജനുവരി 31-ന് 28 വയസ്സ്.
- www.iiap.res.in/phd_2026/ ആറിന് വൈകീട്ട് 5.30 വരെ നല്‍കാം. അക്കാദമിക് മികവ് പരിഗണിച്ചായിരിക്കും പ്രാഥമിക സ്‌ക്രീനിങ്. ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് ഇന്റര്‍വ്യൂ ഉണ്ടാകും. ഇവര്‍ക്ക് ഇന്റര്‍വ്യൂവിനുമുന്‍പ് എഴുത്തുപരീക്ഷ നടത്തിയേക്കാം.