റേഷൻ കാർഡ് BPL ആക്കി മാറ്റുവാൻ അപേക്ഷ ക്ഷണിച്ചു
റേഷൻ കാർഡ് BPL ആക്കി മാറ്റുവാൻ അപേക്ഷ ക്ഷണിച്ചു
റേഷൻ കാർഡ് BPL കാര്ഡ്ഗ ആക്കി മാറ്റുവാൻ അപേക്ഷ ക്ഷണിച്ചു
പൊതു വിഭാഗത്തിലുള്ള നീല -വെള്ള റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗമായ പിങ്ക് കാര്ഡിുലേക്ക് മാറ്റുന്നതിന് ഇപ്പേള്‍ അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കാം
2025 സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 20 വരെ ഇതിനുള്ള അപേക്ഷ സ്വീകരിക്കും
ആശ്രയ പദ്ധതിയില്‍ ഉള്പ്പെകട്ടവര്‍, ആദിവാസികള്‍ , വികലാംഗർ, നിരാലംബയായ വിധവ ഗൃഹനാഥ ഉള്ള കുടുംബം, മാരക രോഗങ്ങളായ കാൻസർ, ഹൃദ്രോഗം, HIV, ഓട്ടിസം, ലെപ്രസി തുടങ്ങിയ രോഗികൾ ഉള്ള കുടുംബം, അവയവമാറ്റം നടത്തിയവര്‍, ഡയാലിസിസ് രോഗികൾ, സ്വന്തമായി വീട് / സ്ഥലം ഇല്ലാത്തയാളുകള്‍ എന്നിവര്ക്ക് അപേക്ഷിക്കാവുന്നതാണ്.
എന്നാല്‍ കാർഡിലെ ഏതെങ്കിലും അംഗം സർക്കാർ/പൊതുമേഖല ജീവനക്കാരൻ ആണെങ്കില്‍ ആദായ നികുതി ദായകൻ ആണെങ്കില്‍ സർവീസ് പെൻഷണർ ആണെങ്കില്‍ 1000 ചതുരശ്ര അടിയില്‍ അധികം വിസ്തീര്ണ്ണം ഉള്ള വീടിന് ഉടമയെങ്കില്‍, നാലോ അധികമോ ചക്ര വാഹനത്തിന് ഉടമയെങ്കില്‍ പ്രൊഫഷണൽസ് ആണെങ്കില്‍, ഒരേക്കറിലധികം സ്ഥലം ഉണ്ടെങ്കില്‍ 25000 രൂപയിലധികം പ്രതിമാസ ഉണ്ടങ്കില്‍ അപേക്ഷിക്കുവാന്‍ സാധിക്കില്ല.
അപേക്ഷയോടൊപ്പം BPL സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, മെഡിക്കൽ/ഡിസബിലിറ്റി സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റ്, വിധവ സർട്ടിഫിക്കറ്റ്, ഭൂരഹിത സർട്ടിഫിക്കറ്റ് തുടങ്ങി ക്ലേശ ഘടകങ്ങൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സമര്പ്പി ക്കേണ്ടതാണ്.
കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും അക്ഷയ കേന്ദ്രം സമീപിക്കുക
അക്ഷയ ന്യൂസ് കേരള മൊബൈൽ ആപ്പ് Download ചെയ്യുവാൻ താഴെ ഉള്ള ലിങ്ക് ക്ലിക്ക് ചെയ്യുക https://play.google.com/store/apps/details?id=com.akshayanewskerala.app