കാളികാവ് അക്ഷയ സെന്റർ കൂടുതൽ സൗകര്യങ്ങളോടെ വിപുലീകരിച്ച് കാളികാവ് - വണ്ടൂർ റോഡിൽ പ്രവർത്തനം തുടങ്ങി.
കാളികാവ് - വണ്ടൂർ റോഡിൽ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിനു മുൻവശം പഴയ പാലത്തിന് സമീപത്ത് പൊറ്റയിൽ ബിൽഡിങ്ങിലാണ് അക്ഷയ സെന്റർ
കാളികാവ് :
:രണ്ടര പതിറ്റാണ്ട് കാലമായി വിജയകരമായി പ്രവർത്തിച്ച് വരുന്ന കാളികാവ് അക്ഷയ സെന്റർ കൂടുതൽ സൗകര്യങ്ങളോടെ വിപുലീകരിച്ച് പ്രവർത്തനം തുടങ്ങി. കാളികാവ് - വണ്ടൂർ റോഡിൽ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിനു മുൻവശം പഴയ പാലത്തിന് സമീപത്ത് പൊറ്റയിൽ ബിൽഡിങ്ങിലാണ് അക്ഷയ സെന്റർ വിപുലീകരിച്ച് പ്രവർത്തനം ആരംഭിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഷിജിമോൾ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര- സംസ്ഥാന സർക്കാർ ഓൺ ലൈൻ സേവനങ്ങൾ, അർദ്ധ സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളുടെ ഓൺലൈൻ സേവനങ്ങൾ, സർവ്വകലാശാലകളുടെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും ഓൺലൈൻ സേവനങ്ങൾ, സ്കോളർഷിപ്പ്, പ്രവാസി ക്ഷേമകാര്യം, പാസ്പോർട്ട്, ആധാർ, പാൻ കാർഡ്, റേഷൻ കാർഡ്, ട്രൈൻ ടിക്കറ്റ്, ബസ് ടിക്കറ്റ്, പെൻഷൻ മസ്റ്ററിംഗ്, ഡ്രൈവിംഗ് ലൈസൻസ്, തുടങ്ങിയ നിത്യ ജീവിതത്തിന്റെ ഭാഗമായ എല്ലാ ഓൺലൈൻ സേവനങ്ങളും ഒരു കൂടക്കീഴിൽ ലഭ്യമായ സ്ഥാപനമാണ് അക്ഷയ സെന്ററുകൾ. വില്ലേജ് അപേക്ഷകൾക്കും സർട്ടിഫിക്കറ്റുകൾക്കും, കറന്റ് ബില്ല്, വാട്ടർ ബില്ല് തുടങ്ങിയ ആവശ്യങ്ങൾക്കും അക്ഷയ സെന്ററുകൾ തന്നെയാണ് ആശ്രയം. പതിറ്റാണ്ടുകളായി കമ്പ്യൂട്ടർ പരിജ്ഞാന രംഗത്തും മറ്റ് വിദ്യാഭ്യാസ മേഖലയിലും പരിജയ സമ്പത്തുള്ള അക്ഷയ സെന്ററുകളുടെ തുടക്കക്കാരനായ സി ഷൗക്കത്ത് മാസ്റ്ററുടെ മേൽനോട്ടത്തിലാണ് അക്ഷയ സെന്റർ പ്രവർത്തിച്ച് വരുന്നത്. പരിജയ സമ്പന്നരായ ജീവനക്കാരുടെ സേവനവും കാളികാവിലെ അക്ഷയ സെന്റർ നാടിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമാക്കി വളർത്തി. ഗുണഭോക്താക്കളുടെ ആവശ്യാർത്ഥം
പരിജയ സമ്പന്നനായ കൂടുതൽ ജീവനക്കാരെ ഉൾപ്പെടുത്തിയാണ് കാളികാവിൽ അക്ഷയ സെന്റർ വിപുലീകരിച്ചത്. ഉദ്ഘാടന ചടങ്ങിൽ സ്ഥാപനത്തിന്റെ സംരംഭകനായ
ഷൗക്കത്ത് മാസ്റ്റർ സ്വാഗതം പറഞ്ഞു.
വാർഡ് മെമ്പർ കവിതാ സാജു അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഷിജിമോൾ ഉദ്ഘാടനം ചെയ്തു. അക്ഷയ ജില്ലാ കോർഡിനേറ്റർ, ടി എസ് അനീഷ് കുമാർ
മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സുബൈദ,
കോർഡിനേറ്റർ ബ്ലോക്ക്
മുഹമ്മദ് സമീർ, വാർഡ് മെമ്പർ രമാ രാജൻ, സിബി വയലിൽ, ഗോപികൃഷ്ണൻ,
സജീഷ് പാലക്കാട്, എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ഉപഹാരങ്ങൾ നൽകുകയും ചെയ്തു.
സ്റ്റാഫ് പ്രതിനിധി പി സജിൽ നന്ദിയും പറഞ്ഞു.


