ശബരിമല തീർത്ഥാടനം :ശരം ,ഗദ ,കച്ച ,കിരീടം , വാൾ വില ഏകീകരിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി
എരുമേലി :ശബരിമല തീർത്ഥാടനതോടനുബന്ധിച്ച് ശരം ,ഗദ ,കച്ച ,കിരീടം വാൾ വില ഏകീകരിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി .രാസസിന്ദൂരം നിരോധിച്ചതിനാലും ജൈവസിന്ദൂരത്തിന് വില കൂടുതലായതിനാലും സിന്ദൂരത്തിന് വില നിശ്ചയിച്ചിട്ടില്ല .കോട്ടയം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഐ എ എസ് ആണ് ഇത് സംബന്ധിച്ച് ഉത്തരവായത് .


