സംസ്ഥാന സർക്കാർ നോർക്ക റൂട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് - നോർക്ക കെയറിന് തുടക്കം കുറിച്ചു.
സംസ്ഥാന സർക്കാർ നോർക്ക റൂട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് - നോർക്ക കെയറിന് തുടക്കം കുറിച്ചു.
സംസ്ഥാന സർക്കാർ നോർക്ക റൂട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് നോർക്ക കെയറിന് തുടക്കം കുറിച്ചു.
നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാകുന്ന പ്രവാസികൾക്ക് 5 മുതൽ 10 ലക്ഷം രൂപ വരെയുള്ള ആരോഗ്യ - അപകട പരിരക്ഷയാണ് ലഭിക്കുക
പ്രവാസികൾക്കായുള്ള നോർക്ക കെയർ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലൂടെ നവംബർ 1 മുതൽ പരിരക്ഷ ലഭ്യമാക്കും. കുറഞ്ഞ നിരക്കിലുള്ള ഇൻഷുറൻസ് പ്രീമിയത്തിലൂടെ രാജ്യത്തെ 16000 ത്തോളം ആശുപത്രികൾ വഴിയാണ് കാഷ് ലെസ് ചികിത്സ ഉറപ്പാക്കുന്നത്.
നോർക്കയുടെ തിരിച്ചറിയൽ കാർഡുള്ള വിദേശത്ത് ജോലി ചെയ്യുന്നവർക്കും പഠിക്കുന്നവർക്കും പരിരക്ഷ നേടാം.
ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിലുള്ള നോർക്ക ഐഡി കാർഡുള്ള പ്രവാസി കേരളീയർക്കും പദ്ധതിയിൽ ചേരാനാകും
ഭർത്താവും ഭാര്യയും 25 വയസ്സിൽ താഴെ പ്രായമുള്ള 2 മക്കളും ഉൾപ്പെടുന്ന കുടുംബത്തിന് 13411 രൂപയാണ് പ്രീമിയം.അധികമായി ഒരു കുട്ടിയ്ക്ക് ചേരണമെങ്കിൽ 4130 രൂപ പ്രീമിയമാകും
വ്യക്തിക്ക് 8101 രൂപയാണ് പ്രീമിയം തുക
നിലവിലുള്ള അസുഖങ്ങൾക്കും പരിരക്ഷ ലഭിക്കും. കാത്തിരിപ്പ് കാലാവധിയില്ല.
ഏത് തരം അപകടമാണെങ്കിലും അപകട ഇൻഷുറൻസ് പരിരക്ഷയും ഉറപ്പ് നൽകുന്നുണ്ട്
18 മുതൽ 70 വയസ് വരെ പ്രായമുള്ളവർക്ക് പ്രീമിയം തുകയിൽ മാറ്റമില്ല.
മരണം സംഭവിച്ചാൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിന് ഇന്ത്യയിലാണെങ്കിൽ 25000 രൂപയും സി വിദേശത്ത്
നിന്നാണെങ്കിൽ 50,000 രൂപയും ലഭിക്കും.
വിദേശത്ത് പ്രവാസികൾ ജോലി ചെയ്യുന്ന കമ്പനികൾക്കായി പ്രത്യേക രജിസ്ട്രേഷൻ സൗകര്യവുമുണ്ട്.
പദ്ധതിയിൽ ചേരുന്നതിനായി അക്ഷയ കേന്ദ്രങ്ങളെ സമീപിക്കാവുന്നതാണ്.
അക്ഷയ ന്യൂസ് കേരള മൊബൈൽ ആപ്പ് Download ചെയ്യുവാൻ താഴെ ഉള്ള ലിങ്ക് ക്ലിക്ക് ചെയ്യുക
https://play.google.com/store/apps/details?id=com.akshayanewskerala.app