മുതിർന്ന പൗരൻമാർക്ക് സൗജന്യ ദന്തനിര നൽകുന്ന മന്ദഹാസം പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാം
അവസാന തീയതി: ഡിസംബർ 31.

തിരുവനന്തപുരം : മുതിർന്ന പൗരൻമാർക്ക് സൗജന്യ ദന്തനിര നൽകുന്ന സാമൂഹ്യനീതി വകുപ്പിന്റെ മന്ദഹാസം പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 60 വയസ്സ് തികഞ്ഞവർ, പല്ലുകൾ പൂർണ്ണമായും നഷ്ടപ്പെട്ടവർ, ഭാഗികമായി നഷ്ടപ്പെട്ട് അവശേഷിക്കുന്ന പല്ലുകൾ ഉപയോഗയോഗ്യമല്ലാത്തതിനാൽ പറിച്ചു നീക്കേണ്ട അവസ്ഥയിലുള്ളവർ തുടങ്ങിയവർക്ക് അപേക്ഷിക്കാം.
കൃത്രിമ പല്ലുകൾ വെക്കുന്നതിന് അനുയോജ്യമെന്ന് യോഗ്യത നേടിയ ദന്തിസ്റ്റ് നിശ്ചിത ഫോറത്തിൽ സാക്ഷ്യപ്പെടുത്തിയിരിക്കണം. അവസാന തീയതി: ഡിസംബർ 31.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2343241.