SBI പ്ലാറ്റിനം ജൂബിലി ആശ സ്കോളർഷിപ്പിന് അപേക്ഷിക്കാം

SBI പ്ലാറ്റിനം ജൂബിലി ആശ സ്കോളർഷിപ്പിന് അപേക്ഷിക്കാം

Sep 23, 2025

SBI പ്ലാറ്റിനം ജൂബിലി ആശ സ്കോളർഷിപ്പിന് അപേക്ഷിക്കാം

എസ് ബി ഐ ഫൗണ്ടേഷൻ പഠന മികവുള്ള കുട്ടികൾക്കായി നടപ്പാക്കുന്ന  എസ് ബി ഐ പ്ലാറ്റിനം ജൂബിലി ആശാ സ്കോളർഷിപ്പ് വഴി പ്രതിവർഷം 15000 മുതൽ 20 ലക്ഷം വരെയുള്ള നൽകുന്നു

ക്ലാസ്സ് 7 മുതല്‍ 12 വരെയുള്ള സ്കൂൾ വിദ്യാർത്ഥികൾ, ബിരുദ വിദ്യാർത്ഥികൾ , ബിരുദാനന്ദര ബിരുദ വിദ്യാർത്ഥികൾ, മെഡിക്കൽ വിദ്യാർത്ഥികൾ, ഐ ഐ ടി വിദ്യാർത്ഥികൾ ,ഐ ഐ എം വിദ്യാർത്ഥികൾ , വിദേശ വിദ്യാർത്ഥികൾ എന്നിവര്‍ക്കാണ് ഈ സ്കോളർഷിപ്പ് നൽകുന്നത്. തൊട്ടു മുന്നെത്തെ അധ്യായന വർഷം 75% അധികം മാർക്കുള്ള വരെയാണ് ഈ സ്കോളർഷിപ്പിന് പരിഗണിക്കുന്നത്

സ്കൂൾ വിദ്യാർത്ഥികൾക്ക് 3 ലക്ഷവും മറ്റു വിദ്യാർത്ഥികൾക്ക് 6 ലക്ഷം രൂപയുമാണ് സ്കോളർഷിപ്പു ലഭിക്കുന്നതിനുള്ള വരുമാന പരിധി.

അപേക്ഷകരായിട്ടുള്ള വിദ്യാർത്ഥികൾ അവരുടെ മാർക്ക്‌ ഷീറ്റ്, തിരിച്ചറിയൽ രേഖ, വാർഷിക ഫീസ് റെസിറ്റ്, അപേക്ഷകന്റെ അല്ലെങ്കിൽ രക്ഷിതാവിന്റെ ബാങ്ക് അക്കൗണ്ട് വിശതാംശങ്ങൾ പ്രേവേശന രേഖ ജാതി സർട്ടിഫിക്കറ്റ് എന്നിവ നൽകേണ്ടതാണ്.