നാഷണൽ മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ് പരീക്ഷയ്ക്ക് അപേക്ഷിക്കാം

നാഷണൽ മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ് പരീക്ഷയ്ക്ക് അപേക്ഷിക്കാം

Sep 23, 2025

നാഷണൽ മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ് പരീക്ഷയ്ക്ക് അപേക്ഷിക്കാം

നിലവിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കുവാൻ സാധിക്കുന്നത്. 
ഈ പരീക്ഷയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക്

ഒമ്പതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പ്രതിമാസം ആയിരം രൂപ വീതം ഒരു വർഷം പന്തീരായിരം രൂപ ലഭിക്കുന്ന സ്കോളർഷിപ്പ് ആണ് നാഷണൽ മെറിറ്റ് കം മീൻസ് സ്കോളർഷിപ്പിന് 

ഇപ്പോൾ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് പരീക്ഷയ്ക്ക് അപേക്ഷിക്കുവാനായി വിദ്യാർത്ഥിയുടെ ആധാർ കാർഡ്, ഫോട്ടോ, വരുമാന സർട്ടിഫിക്കറ്റ്,ഏഴാം ക്ലാസിലെ മാർക്ക് ലിസ്റ്റ് എന്നിവ ആവശ്യമാണ്

കുടുംബത്തിൻറെ വാർഷിക വരുമാനം മൂന്നരലക്ഷം രൂപയിൽ കവിയരുത്

ഇതിന് അപേക്ഷ സമർപ്പിക്കുവാനുള്ള സമയപരിധി ഒക്ടോബർ 13 മുതൽ 27 വരെ ആണ്

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുവാനും അടുത്തുള്ള അക്ഷയ കേന്ദ്രം സമീപിക്കുക

അക്ഷയ  ന്യൂസ്‌ കേരള മൊബൈൽ ആപ്പ് Download ചെയ്യുവാൻ താഴെ ഉള്ള ലിങ്ക് ക്ലിക്ക് ചെയ്യുക ????
https://play.google.com/store/apps/details?id=com.akshayanewskerala.app