കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം : കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് ഓൺലൈനായി അപേക്ഷിക്കാം. 2025-26 അധ്യയന വർഷത്തിൽ എട്ട്, ഒൻപത്, പത്ത് (ഹൈസ്‌കൂൾ ഗ്രാന്റ്), എസ് എസ് എൽ സി ക്യാഷ് അവാർഡ്, പ്ലസ് വൺ, ബി.എ, ബി.കോം, ബി.എസ് സി, എം.എ, എം.കോം (പാരലൽ സ്ഥാപനങ്ങളിൽ പഠിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല ), എം.എസ്.ഡബ്ല്യു, എം.എസ് സി, ബി.എഡ്, പ്രൊഫഷണൽ കോഴ്‌സുകളായ എഞ്ചിനീയറിംഗ്, എം.ബി.ബി.എസ്, ബി.ഡി.എസ്, ഫാം ഡി, ബി .എസ് സി നഴ്സിംഗ്, പ്രൊഫഷണൽ പി.ജി കോഴ്‌സുകൾ, പോളിടെക്‌നിക് ഡിപ്ലോമ, ടി.ടി.സി, ബി.ബി.എ, ഡിപ്ലോമ ഇൻ നഴ്‌സിംഗ്, പാരാ മെഡിക്കൽ കോഴ്സ്, എം സി എ, എം ബി എ, പി ജി ഡി സി എ, എഞ്ചിനീയറിംഗ് (ലാറ്ററൽ എൻട്രി ), അഗ്രിക്കച്ചറൽ, വെറ്ററിനറി, ഹോമിയോ, ബി.ഫാം, ആയുർവേദം, എൽ എൽ ബി (മൂന്ന് വർഷം, അഞ്ച് വർഷം), ബി ബി എം, ഫിഷറീസ്, ബി സി എ, ബി.എൽ.ഐ.എസ് .സി, എച്ച് .ഡി.സി ആൻഡ് ബി എം, ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്‌മെന്റ്, സി.എ.ഇന്റർമീഡിയറ്റ്, മെഡിക്കൽ എഞ്ചിനീയറിംഗ് എൻട്രൻസ് കോച്ചിങ്, സിവിൽ സർവീസ് കോച്ചിങ് എന്നീ കോഴ്സുകൾക്ക് പഠിക്കുന്നവർക്ക് ഓൺലൈനായി അപേക്ഷിക്കാം. ഡിസംബർ 31 നകം www.labourwelfarefund.in വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ ലഭിക്കണം. ഫോൺ: 0497 2709096