സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ്റെ ജില്ലാതല സിറ്റിംഗ് ജൂലൈ മൂന്ന് മുതൽ

Jul 2, 2026
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ്റെ  ജില്ലാതല സിറ്റിംഗ് ജൂലൈ മൂന്ന് മുതൽ

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ്റെ വിവിധ ജില്ലകളിലെ സിറ്റിംഗിന് ജൂലൈ 3 വെള്ളിയാഴ്ച തുടക്കമാവും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ കേസുകൾ തീർപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് സിറ്റിംഗ്. ജൂലൈ 3 -ാംതീയ്യതി പത്തനംതിട്ടയിൽ കലക്ടറേറ്റ് പമ്പ കോൺഫറൻസ് ഹാളിലാണ് സിറ്റിംഗ്. ആലപ്പുഴ ജൂലൈ 8, കാസർഗോഡ് ജൂലൈ 14, കണ്ണൂർ 15, മലപ്പുറം 22, പാലക്കാട് 23, തൃശ്ശൂർ 27, എറണാകുളം ജൂലൈ 28, കൊല്ലം ആഗസ്റ്റ് 4, കോഴിക്കോട് ആഗസ്റ്റ് 6, കോട്ടയം ആഗസ്റ്റ് 10 എന്നിങ്ങനെ കലക്ടറേറ്റ് കോൺഫറൻസ് ഹാളുകളിലാണ് സിറ്റിംഗ് നടക്കുക. ബലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ, അംഗങ്ങളായ ഡോ. എഫ്. വിത്സൺ, പി. ഷാജേഷ് ഭാസ്കർ, ബി മോഹൻ കുമാർ, ഷാജു കെ.കെ, ടി.സി ജലജ മോൾ, സിസിലി ജോസഫ് എന്നിവർ വിവിധ ജില്ലകളിൽ സിറ്റിങ്ങിൽ പങ്കെടുക്കും.