സംവിധായകൻ ഷാഫി (57) അന്തരിച്ചു.
നാലു മണിക്ക് കറുകപ്പള്ളി ജുമാ മസ്ജിദിൽ ഖബറടക്കും.
 
                                    കൊച്ചി: സംവിധായകൻ ഷാഫി (57) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ദിവസങ്ങളായി ചികിത്സയിലായിരുന്നു. രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12 മണിവരെ കലൂർ മണപ്പാട്ടിപറമ്പിലെ കൊച്ചിൻ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ പൊതുദർശനം നടക്കും. ശേഷം മൃതദേഹം വൈകിട്ട് നാലു മണിക്ക് കറുകപ്പള്ളി ജുമാ മസ്ജിദിൽ ഖബറടക്കും.
ബ്ലോക്ബസ്റ്റർ ഹിറ്റുകൾ മലയാളികൾക്ക് സമ്മാനിച്ച പ്രശസ്ത സംവിധായകൻ ഷാഫി. അര്‍ബുദബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഏഴു ദിവസമായി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഷാഫിയുടെ അന്ത്യം രാത്രി 12.25ന് ആയിരുന്നു.
കടുത്ത തലവേദനയെത്തുടർന്ന് ജനുവരി 16നാണ് ഷാഫിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആന്തരികരക്തശ്രാവത്തെ തുടർന്ന് നില അതീവഗുരുതരമായി തുടരുകയായിരുന്നു. മലയാളത്തിന്റെ ഹിറ്റ് കൂട്ടുകെട്ടുകളിലൊന്നായ റാഫി മെക്കാർട്ടിനിലെ റാഫിയുടെ സഹോദരൻ കൂടിയാണ് ഷാഫി. സംവിധായകൻ സിദ്ദീഖ് ഷാഫിയുടെ അമ്മാവനാണ്.
സംവിധായകൻ, തിരക്കഥാകൃത്ത് തുടങ്ങിയ നിലകളിൽ പ്രശസ്തനായ അദ്ദേഹം നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ സംവിധായകനായി മാറി. രാവിലെ 10 മുതൽ കലൂരിൽ പൊതു ദർശനത്തിനു വയ്ക്കുന്ന മൃതദേഹം വൈകുന്നേരം നാലിന് സംസ്കരിക്കും.
2001ൽ വൺമാൻഷോ എന്ന ചിത്രത്തിലൂടെ സംവിധായകനായി. കല്യാണരാമൻ, പുലിവാൽ കല്യാണം, തൊമ്മനും മക്കളും, മായാവി, ചോക്ലേറ്റ്, ലോലിപോപ്, ചട്ടമ്പിനാട്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാൻ, വെനീസിലെ വ്യാപാരി, 101 വെഡ്ഡിംഗ്സ്, 2 കൺട്രീസ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായിരുന്നു അദ്ദേഹം. 2022ൽ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം എന്ന ചിത്രമാണ് ഒടുവിൽ സംവിധാനം ചെയ്ത ചിത്രം                        
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                            