മദ്യത്തിന് നാളെ മുതൽ വില കൂടും; പുതുക്കിയ വില വിവരപ്പട്ടിക പുറത്ത്
10 രൂപ മുതൽ 50 രൂപ വരെയാണ് വർധിക്കുക
തിരുവനന്തപുരം: സ്പിരിറ്റ് വില വർധിപ്പിച്ചതിനാൽ തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് മദ്യത്തിന് വില കൂടും. ചില ബ്രാൻഡ് മദ്യത്തിന് മാത്രമാണ് വില വർധന.
10 രൂപ മുതൽ 50 രൂപ വരെയാണ് വർധിക്കുക. പുതുക്കിയ മദ്യ വില വിവരപ്പട്ടിക ബെവ്കോ പുറത്തിറക്കി.
വില കൂട്ടണമെന്ന മദ്യ വിതരണക്കാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.