സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കാലവര്‍ഷം ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഓഗസ്റ്റ് പകുതിയോടെ സാധാരണയെക്കാള്‍ കൂടുതല്‍ മഴ ലഭിക്കും. ലാ നിന പ്രതിഭാസമാണ് നിലവിലെ മഴ ശക്തമാകാന്‍ കാരണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ നിത കെ ഗോപാല്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം, വീണ്ടും ഓഗസ്റ്റ് പകുതിയോടെ സാധാരണയെക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. എല്‍ നിനോ യുടെ വിപരീത പ്രതിഭാസമായ ലാ നിനോ പ്രതിഭാസമാണ് നിലവില്‍ മഴ ശക്തമാകാന്‍ കാരണം.ഈ കാലവര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കണ്ണൂര്‍ ജില്ലയിലാണ്. ആലപ്പുഴ ഇടുക്കി എറണാകുളം വയനാട് ജില്ലകളിലാണ് വളരെ കുറവ് മഴ ലഭിച്ചത്. എന്നാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ മഴ ലഭിക്കുന്ന സാഹചര്യത്തെ ഗൗരവത്തില്‍ എടുക്കണം.