ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം;പുതുക്കിയ സർക്കുലർ ഹാജരാക്കാൻ സർക്കാരിനോട് ഹൈക്കോടതി
ഗതാഗത കമ്മീഷണർ പുറത്തിറക്കിയ സർക്കുലർ ചോദ്യം ചെയ്ത് ഡ്രൈവിംഗ് സ്കൂൾ ഉടമകളും പരിശീലകരുമാണ് ഹൈക്കോടതിയെ സമീപിച്ചത്
 
                                    കൊച്ചി: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിലെ പ്രശ്നങ്ങൾ പരിഹരിച്ചതായി സർക്കാർ ഹൈക്കോടതിയിൽ. സർക്കുലർ പുതുക്കിയതായും സർക്കാർ അറിയിച്ചു. അതേസമയം, പുതുക്കിയ സർക്കുലർ ഹാജരാക്കാൻ സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു.ഗതാഗത കമ്മീഷണർ പുറത്തിറക്കിയ സർക്കുലർ ചോദ്യം ചെയ്ത് ഡ്രൈവിംഗ് സ്കൂൾ ഉടമകളും പരിശീലകരുമാണ് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ സർക്കാർ വിശദീകരണം ഹൈക്കോടതി തേടിയിരുന്നു.മന്ത്രിയുമായി നടത്തിയ ചർച്ചയിൽ സർക്കുലറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചതായാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. ഹർജി അടുത്ത മാസം മൂന്നിലേക്ക് പരിഗണിക്കാൻ മാറ്റി.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            