നാലുവയസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു
കൂവക്കണ്ടം സ്വദേശി വൈഷ്ണവിന്റെ മകൻ ധീരവാണ് മരിച്ചത്

ഇടുക്കി: കൂവക്കണ്ടത്ത് നാലുവയസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. കൂവക്കണ്ടം സ്വദേശി വൈഷ്ണവിന്റെ മകൻ ധീരവാണ് മരിച്ചത്.വല്യമ്മയോടൊപ്പം പശുവിനെ കെട്ടാൻ പറമ്പിലേക്ക് പോയ കുട്ടി കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു. ഉടൻതന്നെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.