തിരുവനന്തപുരത്ത് യുവാവിന് അമീബിക്ക് മസ്തിഷ്ക ജ്വരമെന്ന് സംശയം: സാമ്പിൾ ഇന്ന് പരിശോധനക്ക് അയക്കും

Aug 5, 2024
തിരുവനന്തപുരത്ത് യുവാവിന് അമീബിക്ക് മസ്തിഷ്ക ജ്വരമെന്ന് സംശയം: സാമ്പിൾ ഇന്ന് പരിശോധനക്ക് അയക്കും
amoebic-encephalitis-suspected-in-young-man-in-thiruvananthapuram

തിരുവനന്തപുരം : തിരുവനന്തപുരത്തും അമീബിക് മസ്തിഷ്ക ജ്വരമെന്ന് സംശയം. കഴിഞ്ഞ മാസം 23ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച യുവാവിന് അമീബിക് മസ്തിഷ്ക ജ്വരമെന്നാണ് സംശയിക്കുന്നത്. സമാന രോഗലക്ഷണങ്ങളോടെ മറ്റൊരു യുവാവും മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഈ യുവാവിന്റെ സാമ്പിൾ ഇന്ന് പരിശോധനയ്ക്ക് അയക്കും.

നെയ്യാറ്റിൻകര നെല്ലിമൂട് സ്വദേശികളാണ് യുവാക്കൾ. ഇവർ കുളിച്ച കുളം ആരോഗ്യവകുപ്പ് അടച്ചു. ചികിത്സയിലുള്ള യുവാവിന്റെ പ്രാഥമിക ഫലം പോസിറ്റീവാണ്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.