നിർധന കിഡ്നിരോഗി ചികിത്സാക്കായി കനിവുള്ളവരുടെ കരുണ തേടുന്നു

നിർധന കിഡ്നിരോഗി ചികിത്സാക്കായി  കനിവുള്ളവരുടെ കരുണ തേടുന്നു

കാഞ്ഞിരപ്പള്ളി: നിർധന കിഡ്നിരോഗി ചികിത്സക്കായി കനിവുള്ളവരുടെ കരുണക്കായി കാത്തിരിക്കുന്നു ,പത്ത് വർഷത്തിലധികമായി കിഡ്നി രോഗബാധിതനായി അറ് വർഷമായി ഡയാലിസിസു നടത്തി വരുന്ന
കാഞ്ഞിരപ്പള്ളി ആറാം വാർഡ് കോവിൽക്കടവ് പുതുപറമ്പിൽ വീട്ടിൽ ബഷീർ ഹസൻ (57) ആണ്,  ഡയാലിസിനും തുടർ ചികിത്സക്കുമായി പണം മില്ലാതെ ബുദ്ധിമുട്ടുന്നത് ,ആഴ്ചയിൽ മൂന്ന്  ഡയാലിസിസ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പോയി ചെയ്യുന്ന ഇദേഹത്തിന് ഇതിനായി തന്നെ മുപ്പത്തി അഞ്ചായിരം രൂപ ഒരു മാസം ചിലവാകും ,നിത്യ ചിലവുകൾക്കും മരുന്നിനും  മറ്റ് പരിശോധനക്കൾക്കും ഇരുപതിനായിരത്തിലധികം രൂപ വെറെയും കണ്ടെത്തണം ,കാഞ്ഞിരപ്പള്ളി സ്വരുമ ചാരിറ്റബിൾ സൊസെറ്റി എല്ലാ മാസവും നല്കി വരുന്ന മെഡിക്കൽ സഹായം  മാത്രമാണ് നിലവിൽ ഇവർക്ക് ലഭിക്കുന്നത് ,  ബഷീർ ഹസനും ,ഭാര്യ ഷൈലുവും അടങ്ങുന്ന ഇ കുംടുംബത്തിന് നിലവിൽ യാതൊരുവിധ   സാമ്പത്തിക വരുമാനവുമില്ല  സാമ്പത്തികമായി  സഹായിക്കാനോ മറ്റാരുമില്ല ,ഏക മകൾ 
അമ്പിളി ഫാത്തിമ എട്ട് വർഷങ്ങൾക്ക് മുൻപ് ഹൃദയസംബന്ധമായ രോഗത്തെ തുടർന്ന് മരണപ്പെട്ടു ,ചെറുപ്പം മുതലെ രോഗിയായ ഏക മകളുടെ ചികത്സക്കായി സ്വന്തമായി ഉണ്ടായിരുന്ന വീടും ,സ്ഥലവും എല്ലാം വിൽക്കേണ്ടി വന്നതിനാൽ വർഷങ്ങളായി  വാടകക്ക് താമസിച്ചു വരുകയായിരുന്ന ഇവർക്ക് കാഞ്ഞിരപ്പള്ളിയിലെ   സുമനസ്സുള്ള ഒരു വ്യക്തി 2022ൽ സൗജന്യമായി നിർമ്മിച്ചു നല്കിയ വീട്ടിലാണ് നിലവിൽ താമസിക്കുന്നത് ,ഡയാലിസിസിനും ,മരുന്നുകൾക്കും ,നിത്യ ചിലവുകൾക്കുമായി വളരെയെെറെ കഷ്ടപ്പെടുന്ന ആരോരുമില്ലാത്ത  കുംടുംബത്തെ 
ഉദാരമതികൾ   സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു 
ബഷീർ ഹസൻ ബാങ്ക് അക്കൗണ്ട് നമ്പർ 10310100123232
ഐഎഫ്എസ് സി കോഡ്
എഫ്ഡിആർഎൽ 
0001031
ഫെഡറൽ ബാങ്ക് കാഞ്ഞിരപ്പള്ളി 
ഗൂഗിൾ പേനമ്പർ 9447314172

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.