ജോസ് കെ. മാണി രാജ്യസഭാംഗമായി നാളെ സത്യപ്രതിജ്ഞ ചെയ്യും
കോട്ടയം: കഴിഞ്ഞ കാലങ്ങളില് കോട്ടയത്തിന്റെ വികസനത്തില് ലോക്സഭാംഗമായും രാജ്യസഭാംഗമായും ചെയ്തത് വന്മുന്നേറ്റമാണെന്ന് ജോസ് കെ. മാണി എംപി. 2009 മുതല് കോട്ടയം ലോക്സഭാ അംഗമായും തുടര്ന്ന് 2010 മുതല് രാജ്യസഭാ അംഗവുമായ ജോസ് കെ. മാണി രാജ്യസഭ അംഗമെന്ന നിലയിലുള്ള ആദ്യ ടേം നാളെ പൂര്ത്തിയാകുകയാണ്. കേരള കോണ്ഗ്രസ് എമ്മിനെ പ്രതിനിധീകരിച്ചു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതിനാല് നാളെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യുമെന്നും ജോസ് കെ. മാണി പറഞ്ഞു.ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ഫര്മേഷന് ടെക്നോളജി, ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്, സയന്സ് സിറ്റി, ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല് മാനേജ്മെന്റ് , കേന്ദ്രീയ വിദ്യാലയം , പാസ്പോര്ട്ട് ഓഫീസ്, രാജീവ് ഗാന്ധി സെന്റര് ഫോര് ബയോടെക്നോളജി, വിവിധ റോഡുകളുടെ വികസനം, റെയിൽവേ വികസനം, ആധുനിക മത്സ്യമാര്ക്കറ്റുകള് എന്നിവ ഭറണനേട്ടങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
ബഫര്സോണ് വിഷയത്തില് വിശദമായ പഠനത്തോടെ വസ്തുതാപരമായ സ്ഥിതിവിവര റിപ്പോര്ട്ട് സുപ്രിംകോടതി നിയോഗിച്ച എംപവേര്ഡ് കമ്മിറ്റി മുമ്പാകെ രാഷ്ട്രീയ പാര്ട്ടി എന്ന നിലയില് സമര്പ്പിച്ചത് കേരള കോണ്ഗ്രസ് എം മാത്രമാണ് രൂക്ഷമായ വന്യജീവി ആക്രമണംവും, 1972 ലെ കേന്ദ്ര വന്യജീവിസംരക്ഷണ നിയമ ഭേദഗതിയും - കേരളത്തിലെ രൂക്ഷമായ വന്യമൃഗആക്രമണ സംഭവങ്ങളും, 1972 ലെ കേന്ദ്ര വന്യജീവിസംരക്ഷണഭേദഗതി വിഷയവും നിരന്തരം പാര്ലമെന്റിലും, കേന്ദ്രസര്ക്കാരിനു മുന്നിലും അവതരിപ്പിക്കാന് സാധിച്ചു.