മന്ത്രിസഭായോഗ തീരുമാനങ്ങൾ (05/03/2026) ------

Mar 5, 2026
മന്ത്രിസഭായോഗ തീരുമാനങ്ങൾ (05/03/2026) ------
cabinet affiars
436 ഹെൽത്ത് ഇൻസ്പെക്ടര് തസ്തികള്
ഹെൽത്ത് ഇൻസ്പെക്ടര് ഗ്രേഡ് II താൽക്കാലിക തസ്തികകൾ സൃഷ്ടിച്ചിട്ടില്ലാത്ത 436 ഗ്രാമപഞ്ചായത്തുകളിൽ കൂടി താൽക്കാലിക തസ്തികകൾ സൃഷ്ടിക്കും. ഇതിലേക്ക് കരാർ അടിസ്ഥാനത്തിൽ എംപ്ലോയ്മെന്റ് എക്സ് ചേഞ്ച് മുഖേന നിയമനം നടത്തുന്നതിന് ഗ്രമാപഞ്ചായത്തുകള്ക്ക് അനുമതി നല്കി.
▶️ പി എസ് സിയില് 35 തസ്തികകള്
കേരള പബ്ലിക്ക് സര്വ്വീസ് കമ്മീഷനില് 35 തസ്തികകള് സൃഷ്ടിക്കും. ജോയിന്റ് സെക്രട്ടറി - 1, അണ്ടര് സെക്രട്ടറി - 3, സെക്ഷന് ഓഫീസര് - 6, അസിസ്റ്റന്റ് - 18, സിസ്റ്റം മാനേജര്, നെറ്റ് വര്ക്ക് എഞ്ചിനിയര്, സിസ്റ്റം അനലിസ്റ്റ് - 1 വീതം, അസിസ്റ്റന്റ് ഹാര്ഡ് വെയര് എഞ്ചിനിയര്, സെക്യൂരിറ്റി ഗാര്ഡ് (ദിവസ വേതനം) - 2 വീതം.
▶️ ജില്ലാ ജ്യുഡീഷ്യറി എസ്റ്റാബ്ലിഷ്മെന്റില് 52 തസ്തികകള്
ജില്ലാ ജ്യുഡീഷ്യറി എസ്റ്റാബ്ലിഷ്മെന്റില് 52 തസ്തികകള് സൃഷ്ടിക്കും. ജൂനിയര് സൂപ്രണ്ട് - 18, ബെഞ്ച് ക്ലര്ക്ക് - 8, ജൂനിയര് സൂപ്രണ്ട് & ഹെഡ് ക്ലര്ക്ക് - 3, ക്ലര്ക്ക് - 23.
▶️ സ്പോര്ട്സ് ക്വാട്ട നിയമന നടപടിക്രമങ്ങള് പരിഷ്ക്കരിക്കും
2020-24 സ്‌പോര്ട്‌സ് ക്വാട്ട നിയമനത്തിന്
അപേക്ഷ ക്ഷണിക്കും
സര്ക്കാര് സര്വീസില് സ്‌പോര്ട്‌സ് ക്വാട്ട നിയമനത്തിന് 2020-24 കാലയളവിലെ 243 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കാന് തീരുമാനിച്ചു. ഇതിനൊപ്പം നിയമന നടപടികള് കാലോചിതമായി പരിഷ്‌ക്കരിച്ചാണ് പുതിയ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നത്. കൂടുതല് മത്സരങ്ങള് നിയമനത്തിനുള്ള യോഗ്യതയായി ചേര്ക്കാനും തീരുമാനിച്ചു.
കഴിഞ്ഞ 10 വര്ഷത്തിനിടെ 2010 മുതല് 2019 വരെയുള്ള 10 വര്ഷത്തെ നിയമനം പൂര്ത്തീകരിച്ച ശേഷമാണ് ഈ അഞ്ച് വര്ഷത്തെ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നത്. ഇതോടെ, ആകെ 15 വര്ഷത്തെ നിയമനം ഈ കാലയളവില് നടത്താന് നടപടി സ്വീകരിച്ചു. സ്‌പോര്ട്‌സ് ക്വാട്ട പ്രകാരം കഴിഞ്ഞ 10 വര്ഷത്തിനിടെ 500 പേര്ക്ക് സര്ക്കാര് സര്വീസില് നിയമനം നല്കിയിട്ടുണ്ട്. ഇതിനു പുറമെ പ്രത്യേക പരിഗണനയിലും കെഎസ്ഇബി, കേരളാ പൊലീസ് എന്നിവിടങ്ങളിലുമായി 500 പേര്ക്കും ജോലി നല്കിയിട്ടുണ്ട്.
അംഗീകൃത ഫെഡറേഷനുകള് നടത്തുന്ന കോമണ്വെല്ത്ത് ചാമ്പ്യന്ഷിപ്പ്, ഏഷ്യന് ചാമ്പ്യന്ഷിപ്പ്, കുറഞ്ഞത് എട്ട് രാജ്യങ്ങള് പങ്കെടുക്കുന്ന അംഗീകൃത അന്താരാഷ്ട്ര ചാമ്പ്യന്ഷിപ്പുകള്, ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസ് എന്നീ മത്സരങ്ങള് കൂടി നിയമനത്തിന് പരിഗണിക്കാന് തീരുമാനിച്ചു. ഇത് കൂടുതല് താരങ്ങള്ക്ക് അവസരം നല്കും.
ഉത്തേജക മരുന്ന് വിവാദത്തില് ഉള്പ്പെടുന്നവരെ പൂര്ണ്ണമായും ഈ നിയമനത്തില് നിന്ന് ഒഴിവാക്കുന്ന വ്യവസ്ഥയും ഭേദഗതി ചെയ്തു. പകരം ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പിടിക്കപ്പെടുന്ന മത്സരവും ശിക്ഷാ കാലയളവും മാത്രമാകും നിയമനത്തിനുള്ള അയോഗ്യതയായി കണക്കാക്കുക. മറ്റു നേട്ടങ്ങള് നിയമനത്തിന് പരിഗണിക്കും.
▶️ സമാശ്വാസ തൊഴില്ദാന പദ്ധതിയുടെ ആനുകൂല്യം അനുവദിക്കും
സംസ്ഥാന സര്ക്കാര് സര്വ്വീസില് സുപ്പര് ന്യൂമററി തസ്തികയില് ജോലി ചെയ്തുവരവെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതര്ക്ക് 29/03/2025 ഉത്തരവ് പ്രകാരമുള്ള സമാശ്വാസ തൊഴില്ദാന പദ്ധതിയുടെ ആനുകൂല്യം അനുവദിക്കും. നിലവില് മരണപ്പെട്ടവരുടെ ആശ്രിതര്ക്ക് ജോലി കൊടുക്കാന് വ്യവസ്ഥ ഉണ്ടായിരുന്നില്ല.
▶️ ശമ്പള പരിഷ്ക്കരണം
കേരള ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ജീവനക്കാര്ക്ക് പതിനൊന്നാം ശമ്പള പരിഷ്ക്കരണം അനുവദിച്ചു.
എല്‍‍ ബി എസ് സെന്ററിന് കീഴിലുള്ള എഞ്ചിനിയറിങ്ങ് കോളേജുകളിലെ അധ്യാപകര്ക്ക് എ ഐ സി ടി ഇ എഴാം ശമ്പള പരിഷ്ക്കരണം നടപ്പാക്കുന്നതിന് വ്യവസ്ഥകളോടെ അനുമതി നല്കി.
▶️ നിയമനം
നഗരകാര്യ വകുപ്പില് നിന്നും പി എസ് സിക്ക് ഒഴിവുകള് റിപ്പോര്ട്ട് ചെയ്യുന്നതില് വന്ന കാലതാമസം കാരണം ജോലി ലഭിക്കുന്നതിന് അവസരം നഷ്ടപ്പെട്ട ഭിന്നശേഷിക്കാരനായ പി എസ് സൈജുവിന് തദ്ദേശസ്വയംഭരണ വകുപ്പിലെ എല്ഡി ക്ലര്ക്ക് തസ്തികയില് എറണാകുളം ജില്ലയില് നിയമനം നല്കും.
▶️ വിരമിക്കല് പ്രായം ഉയര്ത്തി
കേരള മിനറല്സ് ആന്റ് മെറ്റല്സ് ലിമിറ്റഡിലെ സ്ഥിരം ജീവനക്കാരുടെ വിരമിക്കല് പ്രായം 58 വയസ്സില് നിന്ന് 60 വയസാക്കി ഉയര്ത്തി.
▶️ നിയമന കാലാവധി ദീര്ഘിപ്പിച്ചു
കെ സ്പെയ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര് ജി. ലെവിന്റെ കാലാവധി ഒരു വര്ഷത്തേക്ക് കൂടി ദീര്ഘിപ്പിച്ചു.
സംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റി ഡയറക്ടര് എ ജി ഒലീനയുടെ പുനര്നിയമ കാലാവധി 01/06/2025 മുതല് ഒരു വര്ഷത്തേക്ക് ദീര്ഘിപ്പിച്ചു.
സമഗ്രശിക്ഷാ കേരളയുടെ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടര് ഡോ. സുപ്രിയ എ ആറിന്റെ കരാര് കാലാവധി 10/01/2026 മുതല് ഒരു വര്ഷത്തേക്ക് ദീര്ഘിപ്പിച്ചു.
▶️ സ്റ്റാറ്റ്യൂട്ടിന് അംഗീകാരം
കേരള ഡിജിറ്റല് ശാസ്ത്ര സാങ്കേതിക നൂതന വിദ്യ സര്വ്വകലാശാലയുടെ സ്റ്റാറ്റ്യൂട്ടിന് അംഗീകാരം നല്കി.
▶️ കടമെടുപ്പ് പരിധി ഉയര്ത്തും
കേരള സ്റ്റേറ്റ് സിവില് സര്വ്വീസ് കോര്പ്പറേഷന്റെ കടമെടുപ്പ് പരിധി 2500 കോടി രൂപയില് നിന്നും 3500 കോടി രൂപയായി ഉയര്ത്തുന്നതിന് അനുമതി നല്കി.
▶️ വായ്പ സ്വീകരിക്കാന് അനുമതി
വനത്തിലെ നടീല് പ്രവര്ത്തനങ്ങള് ഏറ്റെടുക്കാനും ശക്തിപ്പെടുത്താനും മനുഷ്യ - വന്യജീവി സംഘര്ഷം ലഘൂകരിക്കാനും ലക്ഷ്യമിട്ടുള്ള അടിസ്ഥാന സൗകര്യങ്ങള് വികസിപ്പിക്കുന്നതിന് വനം വകുപ്പ് തയ്യാറാക്കിയ പദ്ധതി അംഗീകരിച്ചു. പങ്കാളിത്ത വനപരിപാലനം എന്ന ഉദ്ദേശ്യത്തില് പദ്ധതി നടപ്പാക്കുന്നതിന് ജര്മ്മനിയിലെ കെ എഫ് ഡബ്ല്യു ഡവലെപ്മെന്റ് ബാങ്കില് നിന്നും കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ മാറ്റ മന്ത്രാലയം മുഖാന്തിരം നിബന്ധനകള്ക്ക് വിധേയമായി വായ്പ സ്വീകരിക്കാന് അനുമതി നല്കി.
▶️ തസ്തിക
റാന്നി ഇട്ടിച്ചുവട് ഹയര്സെക്കണ്ടറി സ്കൂളില് 2024-25 അധ്യയന വര്ഷം മുതല് ബയോ സയന്സ് ബാച്ചില് ആറ് എച്ച് എസ് എസ് ടി ജൂനിയര് തസ്തികകള് സൃഷ്ടിക്കുന്നതിനും ഒരു എച്ച് എസ് എസ് ടി ഇംഗ്ലീഷ തസ്തിക അപഗ്രേഡ് ചെയ്യുന്നതിനും അനുമതി നല്കി.
▶️ എയിഡഡ് പദവി നല്കും
കേരളത്തിലെ ഏക യുനാനി മെഡിക്കല് കോളേജായി മര്ക്കസ് യുനാനി മെഡിക്കല് കോളേജിന് എയിഡഡ് പദവി നല്കും.
▶️ ടെണ്ടർ
പത്തനംതിട്ട ജില്ലയിലെ ആവണിപ്പാറ ട്രൈബൽ കോളനിയിലേയ്ക്കുള്ള ആവണിപ്പാറ പാലം നിർമ്മാണ പ്രവൃത്തിക്കായി 2,19,29,523 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.
കാസർഗോഡ് ജില്ലയിലെ ഉദുമ കരിച്ചേരി പുഴയ്ക്ക് കുറുകെയുളള മുനമ്പം പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഷീറ്റ് പൈലിംഗ് ഉൾപ്പെടുത്തി പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം നൽകിയ നടപടി സാധൂകരിച്ചു. 22,11,00,000 രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി നൽകി.
കോട്ടയം ജില്ലയിൽ ''RP 2022-23 Resurfacing with MSS to Chengalam Thiruvarppu UP school Road 0/000 to 2/000 km Excluding reconstruction of Thumbekalam bridge in Ettumanoor LAC" എന്ന പ്രവർത്തിയുമായി ബന്ധപ്പെട്ട് 1,97,05,174 രൂപയുടെ ടെണ്ടര് അംഗീകരിച്ചു.
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.