ആലപ്പുഴയിൽ ഡ്രൈവിങ് ടെസ്റ്റിനിടെ ബസ് തീപിടിച്ച് കത്തിനശിച്ചു
ആലപ്പുഴ റീക്രിയേഷൻ ഗ്രൗണ്ടിൽ ഡ്രൈവിങ് ടെസ്റ്റിനിടെ ബസ് തീപിടിച്ച് കത്തിനശിച്ചു
 
                                    ആലപ്പുഴ : ആലപ്പുഴ റീക്രിയേഷൻ ഗ്രൗണ്ടിൽ ഡ്രൈവിങ് ടെസ്റ്റിനിടെ ബസ് തീപിടിച്ച് കത്തിനശിച്ചു. പകൽ 12.10 ഓടെയാണ് സംഭവം. എ ടു ഇസെഡ് ഡ്രൈവിങ് സ്‌കൂളിലെ ബസാണ് കത്തിയത്. ഹെവി ലൈസൻസ് ടെസ്റ്റിനിടെ ബസിൽനിന്ന് പൊട്ടിത്തെറി ശബ്ദം കേൾക്കുകയായിരുന്നു.ബസിന്റെ എൻജിൻ ഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ട മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടെസ്റ്റിൽ പങ്കെടുക്കുകയായിരുന്ന യുവാവിനോട് പുറത്തേയ്ക്ക് ഇറങ്ങാൻ ആവശ്യപ്പെട്ടു. യുവാവ് ബസിൽനിന്ന് ഇറങ്ങി മിനിറ്റുകൾക്കകം തീ ആളിപ്പടർന്നു. ആലപ്പുഴയിൽനിന്ന് രണ്ട് യൂണിറ്റ് അഗ്നിരക്ഷസേനയെത്തിയാണ് തീ അണച്ചു. ബാറ്ററിയിൽനിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            