വെള്ള മേൽമുണ്ട് മാത്രം ധരിച്ച് ഊന്നുവടിയുമായി പരസഹായമില്ലാതെ 105 വയസ്സുള്ള സുന്ദരി അമ്മൂമ്മ! കൗതുകത്തോടെ അക്ഷയ ജീവനക്കാരും നാട്ടുകാരും.

പാലക്കാട്‌ ജില്ലയിലെ കുഴൽമന്നം വില്ലേജിലെ രാവിയത് എന്ന സംരംഭകയുടെ കൽപ്പെട്ടി അക്ഷയ സെന്ററിലാണ് അമ്മൂമ്മ എത്തിയത്.

Aug 1, 2024
വെള്ള മേൽമുണ്ട് മാത്രം ധരിച്ച് ഊന്നുവടിയുമായി പരസഹായമില്ലാതെ 105 വയസ്സുള്ള സുന്ദരി അമ്മൂമ്മ! കൗതുകത്തോടെ അക്ഷയ ജീവനക്കാരും നാട്ടുകാരും.

അറുപത് എഴുപത് വയസ്സ് കഴിയുമ്പോഴേക്കും ശാരീരിക അവശതകളാൽ പരസഹായം തേടുന്ന ഈ കാല ഘട്ടത്തിൽ 105 വയസുള്ള അമ്മൂമ്മ ഒരു ഊന്നുവടിയുടെ സഹായത്തോടെ പെൻഷൻ മസ്റ്റ്‌റിങ്ങിനായി അക്ഷയ സെന്ററിൽ എത്തിയത് സെന്ററിലെ ജീവനക്കാരിലും മറ്റുള്ളവരിലും കൗതുകമുണർത്തി.

പാലക്കാട്‌ ജില്ലയിലെ കുഴൽമന്നം വില്ലേജിലെ രാവിയത് എന്ന  സംരംഭകയുടെ കൽപ്പെട്ടി അക്ഷയ  സെന്ററിലാണ് ദേവകി എന്ന പേരുള്ള അമ്മൂമ്മ എത്തിയത്. പ്രായാധിക്യം മൂലം ശരീരമാസകലം ചുളിവ് വന്നിരുന്നുവെങ്കിലും അമ്മൂമ്മയുടെ മുഖം തേജസാർന്നതായിരുന്നു. നിറ പുഞ്ചിരിയുമായി കടന്നുവന്ന അമ്മൂമ്മയെ ജീവനക്കാരും സംരംഭകയും ചേർന്ന് സ്വീകരിച്ചു. പെൻഷൻ മസ്റ്റ്റിങ്ങിനായി ആധാർ കാർഡ് പരിശോധിച്ചപ്പോൾ ജനന തീയ്യതി പ്രകാരം 105 വയസ്സ്. എങ്കിലും പ്രായാധിക്യം മൂലമുള്ള യാതൊരു ബുദ്ധിമുട്ടുകളും അവരുടെ പെരുമാറ്റത്തിലോ ശരീരഭാഷയിലോ ഉണ്ടായിരുന്നില്ല.

ശരീരം മൊത്തം ചുളിവ് വന്നതിനാൽ ഐറിസ് സ്കാൻ ചെയ്താണ് മസ്റ്ററിങ് പൂർത്തിയാക്കിയത്. മസ്‌റ്റ്റിംഗിനിടയിലും ജീവനക്കാരോട് കുശലം പറഞ്ഞുകൊണ്ടിരുന്ന അമ്മൂമ്മ ഒടുവിൽ അവരെ അനുഗ്രഹിച്ചിട്ടാണ് അക്ഷയ സെന്റർ വിട്ടത്.

Prajeesh N K MADAPPALLY