അവധി പ്രഖ്യാപിച്ച ദിവസങ്ങളിൽ ട്യൂഷൻ ക്ലാസ്സുകൾ എടുത്താൽ നടപടി
കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ് പരിഗണിച്ച് ദുരന്തം കണക്കിലെടുത്ത് പ്രഖ്യാപിച്ച അവധി ദിവസങ്ങളിൽ ചില ട്യൂഷൻ സെൻ്ററുകൾ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കർശന നടപടി സ്വീകരിക്കും. ഉത്തരവ് ലംഘിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ എല്ലാ വില്ലേജ് ഓഫീസർമാരും ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കാസർഗോഡ് ജില്ലാ കലക്ടർ നിർദ്ദേശിച്ചിട്ടുണ്ട്..