തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
എസ്.എസ്.എൽ.സി പാസായവർക്ക് അപേക്ഷിക്കാം

തിരുവനന്തപുരം കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ പൂജപ്പുരയിലുള്ള എൽ.ബി.എസ്.ഐ.ടി.ഡബ്ല്യൂ ക്യാമ്പസിലെ പരിശീലന കേന്ദ്രത്തിൽ മാർച്ച് ആദ്യ വാരം ആരംഭിക്കുന്ന ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ്/മലയാളം) കോഴ്സിന് എസ്.എസ്.എൽ.സി പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 28 വരെ www.lbscentre.kerala.gov.in വെബ്സൈറ്റ് മുഖേന അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് : 0471-2560333.